കോട്ടയം പാലാ ബിഷപ് ഹൗസിന് കീഴിലുള്ള സ്ഥലത്ത് ശിവലിംഗം കണ്ടെത്തിയെന്ന അവകാശവാദവുമായി ക്ഷേത്രകമ്മിറ്റി രംഗത്ത് വന്നത് കേരളത്തില്‍ പുതിയ വിവാദം സൃഷ്ടിച്ചിരിക്കുക ആണ്.ഉത്തരേന്ത്യയില്‍ മുസ്ലിം ആരാധനാലയങ്ങള്‍ തർക്കത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടിരിക്കെ ആണ് പാലായിലും വർഗ്ഗീയ അസ്വസ്ഥതക്ക് ഇടയാക്കിയ സംഭവം ഉണ്ടായിരിക്കുന്നത്.

പാലാ അരമനയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില് മരച്ചീനി കൃഷി നടത്താന് നിലമൊരുക്കുന്നതിനിടെ രണ്ട് വിഗ്രഹങ്ങളും കല്ലുകളും കണ്ടെത്തുകയായിരുന്നു. ഇതോടെ വാര്ത്ത ഏറ്റു പിടിച്ച്‌ വിശ്വ ഹിന്ദു പരിഷത്ത് അടക്കമുള്ള ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തിയതോടെ വിവാദം ചൂടുപിടിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാലാ സംഭവം ചർച്ചയാകുമ്ബോള്‍ മൂന്ന് പതിറ്റാണ്ട് മുമ്ബത്തെ യുഎസിലെ ശിവലിംഗ വിവാദം സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുക ആണ്. സാൻ ഫ്രൻസിസ്കോയില്‍ പൊതുസ്ഥലത്ത് പോലിസ് വെച്ച ബാരിക്കേഡ് ശിവലിംഗം ആയി കണ്ട് ആരാധിച്ച സംഭവത്തെ കുറിച്ച്‌ യുഎസ് മാധ്യമം CNN നല്‍കിയ വാർത്ത ആണ് പുതിയ പശ്ചാത്തലത്തില്‍ വൈറല്‍ ആകുന്നത്.

യുപിയിലെ അയോധ്യയില്‍ ബാബരി മസ്ജിദ് തകർത്തതിന് പിന്നാലെ രൂപപ്പെട്ട വർഗ്ഗീയ അന്തരീക്ഷത്തിനിടെ ആണ് 1993-ല്‍ അമേരിക്കയിലെ സാൻഫ്രാൻസിസ്കോയില്‍ സംഭം ഉണ്ടായത്. ഗോള്‍ഡൻ ഗേറ്റ് പാർക്കില്‍ ട്രാഫിക്ക് നിയന്ത്രണങ്ങളുടെ ഭാഗമായി കോണ്‍ക്രീറ്റ് ബാരിക്കേഡ് സ്ഥാപിച്ചിരുന്നു. റോഡ് നിർമാണത്തിന് ഉപയോഗിക്കുന്ന ഈ കോണ്‍ക്രീറ്റ് ബ്ലോക്കിൻ്റെ ആകൃതി കണ്ട് ശിവലിംഗം എന്ന് കരുതി ഒരാള് ആരാധിച്ചു. അദ്ദേഹം പിന്നീട് തൻ്റെ സൗഹൃദത്തില്‍ ഉള്ളവരോടും ഇക്കാര്യം പറഞ്ഞു. അവരും വന്നു “ശിവലിംഗം ” പൂജിക്കാൻ തുടങ്ങിയതോടെ പ്രദേശം പെട്ടെന്ന് ഹൈന്ദവ തീർത്ഥാടന കേന്ദ്രം ആകാൻ തുടങ്ങി.

പാർക്കില്‍ മറ്റ് നിരവധി കല്ലുകള്‍ക്കൊപ്പം ആണ് ഈ ബ്ലോക്കും വെച്ചത്. വിദൂര സ്ഥലങ്ങളില്‍ നിന്ന് ഹിന്ദു സമൂഹത്തില്‍ നിന്നുള്ള ആളുകള്‍ “ക്ഷേത്രം” സന്ദർശിക്കാനും ആരാധന നടത്താനും എത്തി. പ്രാർത്ഥനകളും പൂക്കളും വഴിപാടുകളും അർപ്പിക്കുകയും അനുഗ്രഹം തേടി ശ്രീകോവിലില്‍ പാലും തേനും ഒഴിക്കുകയും ചെയ്തു. മറ്റുചിലർ കോണ്‍ക്രീറ്റ് ബ്ലോക്കിന് മുന്നില്‍ ഓടക്കുഴല്‍ വായിക്കുകയും ഹൈന്ദവ മന്ത്രങ്ങള്‍ ഉച്ചരിക്കുകയും ചെയ്തു. സ്ഥലം പാർക്കിനുള്ളിലെ സ്ഥിരം ക്ഷേത്രമായി മാറണമെന്ന് നിരവധി പേര് ആവശ്യപ്പെട്ടു.

ഇത് സ്ഥലത്ത് വലിയ ഗതാഗത തടസ്സത്തിനു കാരണമായി. ട്രാഫിക് നിയന്ത്രണങ്ങളുടെ ഭാഗമായി സ്ഥാപിച്ച കോണ്‍ക്രീറ്റ് ബ്ലോക്ക് ആണ്, പുതിയ ഗതാഗത തടസ്സത്തിന് കാരണം എന്ന് കണ്ടെത്തിയ സാൻ ഫ്രാസിസ്കോ പോലീസ്, അത് നീക്കം ചെയ്തു. അവിടേക്ക് പൂജിക്കാൻ വരുന്ന ഹിന്ദുക്കളോട് കാര്യം പറഞ്ഞു മനസ്സിലാക്കിയാണ് കോണ്‍ക്രീറ്റ് കഷ്ണം ദൂരേക്ക് മാറ്റിയത്. ഇതോടെ പ്രശ്നം പരിഹരിക്കപ്പെട്ടു എന്നുമാണ് വാർത്ത.

പാലായിലെ ശിവലിംഗം

പ്രാലാ വെള്ളാപ്പാട് ഭഗവതി ക്ഷേത്രത്തിന് വടക്ക്പടിഞ്ഞാറ് മാറി പാലാ അരമനവക സ്ഥലത്താണ് വിഗ്രഹങ്ങള് കണ്ടെത്തിയത്. ഇത് ശിവലിംഗമാണെന്നാണ് വെള്ളാപ്പാട് ഭഗവതി ക്ഷേത്രം ഭാരവാഹികള് ഉന്നയിക്കുന്ന അവകാശവാദം. കൃഷിക്കായി വലിയ മണ്കൂനകള് ഉണ്ടാക്കുന്നതിന്റെ ഭാഗമായി സ്ഥലം മാന്തിയപ്പോഴാണ് രണ്ട് വിഗ്രഹവും സോപാനക്കല്ലും കണ്ടത്. വ്യാഴാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. ഇവ ശിവലിംഗവും പാര്വതി വിഗ്രഹവുമാണെന്നും വിഗ്രഹത്തിന് നൂറ്റാണ്ടുകള് പഴക്കമുണ്ടെന്നും സ്ഥലം സന്ദര്ശിച്ച വെള്ളാപ്പാട് ഭഗവതി ക്ഷേത്രം മേല്ശാന്തി പ്രദീപ് നമ്ബൂതിരി പറയുന്നു.

നൂറ്റാണ്ടുകള്ക്ക് മുമ്ബ് ഈ പ്രദേശത്ത് ക്ഷേത്രമുണ്ടായിരുന്നതായാണ് ക്ഷേത്രഭാരവാഹികള് പറയുന്നത്. വിഗ്രഹം കണ്ടെടുത്ത സ്ഥലത്ത് നൂറ്റാണ്ടുകള്ക്ക് മുമ്ബ് തണ്ടളത്ത് തേവര് എന്നറിയപ്പെട്ടിരുന്ന ക്ഷേത്രവും ആരാധനയും നടന്നിരുന്നതായാണ് ഇവര് അവകാശപ്പെടുന്നത്. ഇവിടെ ബലിക്കല്ലും പീഠവും കിണറും ഉണ്ടായിരുന്നതായി കാരണവന്മാര് പറഞ്ഞു കേട്ടിട്ടുള്ളതായി സമീപവാസികളും പറയുന്നു. ഇപ്പോള് ഉള്ള താമസക്കാരുടെ മുത്തച്ഛന്റെ ചെറുപ്പത്തില് ക്ഷേത്രം ഉണ്ടായിരുന്നു എന്നും ‘തേവര് പുരയിടം’ എന്നാണ് അറിയപ്പെട്ടിരുന്നതെന്നും അവര് ചൂണ്ടിക്കാട്ടുന്നു.

കൂത്താപ്പാടി ഇല്ലം വകയായിരുന്ന ക്ഷേത്രം ഇല്ലം ക്ഷയിച്ചതോടെ അന്യാധീനപ്പെടുകയായിരുന്നുവെന്നാണ് വിശദീകരണം. സമീപത്തുള്ള എല്ലാവര്ക്കും നേരത്തെ ഇവിടെയൊരു ക്ഷേത്രമുണ്ടായിരുന്നതായി അറിയാമെന്നും നാമാവശേഷമായ രീതിയിലായിരുന്നു ക്ഷേത്രമുണ്ടായിരുന്നത് എന്നും ക്ഷേത്രഭാരവാഹികള് വിശദീകരിക്കുന്നു.

ഇല്ലം ക്ഷയിച്ചതിന് ഭൂമി പാട്ടത്തിനെടുത്ത കുടുംബങ്ങള് അത് പിന്നീട് കയ്യേറുകയും വില്പന നടത്തുകയുമായിരുന്നുവെന്നാണ് ആരോപണം. ആറ് മാസം മുമ്ബ് വെള്ളാപ്പാട് ക്ഷേത്രത്തില് നടന്ന താംബൂല പ്രശ്നത്തില് ജ്യോതിഷി ചോറോട് ശ്രീനാഥ് പണിക്കര് ഇതുപോലൊരു സംഭവമുണ്ടാകുമെന്ന് പറഞ്ഞിരുന്നതായും ക്ഷേത്രഭാരവാഹികള് മാധ്യമങ്ങളോട് വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക