മലയോരമേഖലയില്‍ മ്ലാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് ആശങ്ക പടർത്തുന്നു. അതിരപ്പിള്ളി, കോടശ്ശേരി, പരിയാരം പഞ്ചായത്തുകളിലെ വനമേഖലകളിലാണ് മ്ലാവുകള്‍ കൂട്ടത്തോടെ ചത്തത്.പരിയാരം റേഞ്ചിലെ വനമേഖലയില്‍ വെട്ടിക്കുഴി, പണ്ടാരംപാറ, കോട്ടമല, ചൂളക്കടവ്, പച്ചക്കാട് എന്നീ ഭാഗങ്ങളിലാണ് മ്ലാവുകള്‍ കൂടുതലായും ചത്തുകിടക്കുന്നതായി കണ്ടത്.ജഡങ്ങള്‍ കൂട്ടത്തോടെ കത്തിച്ചു കളയുകയോ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച്‌ കുഴിച്ചിടുകയോ ചെയ്യുന്നു.

മ്ലാവുകള്‍ കൂട്ടത്തോടെ ചത്ത് ഒരാഴ്ച കഴിഞ്ഞിട്ടും കാരണം കണ്ടെത്താനോ നടപടികള്‍ സ്വീകരിക്കാനോ വനപാലകർക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞദിവസം തൃശ്ശൂർ മൃഗശാലയിലെ ഡോ: മിഥുൻ, ചത്ത മ്ലാവുകളെ പരിശോധിക്കുകയും ആന്തരിക അവയവങ്ങള്‍ പരിശോധനയ്ക്ക് ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.വിദഗ്ധ പരിശോധനയ്ക്ക് ശേഷമേ എന്താണ് സംഭവിച്ചത് എന്ന് പറയാൻ സാധിക്കൂവെന്ന് വനം വകുപ്പ് അറിയിച്ചു. നേരത്തെ പിള്ളപ്പാറ ഭാഗത്ത് മ്ലാവുകള്‍ കൂട്ടത്തോടെ ചത്തിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ക്ഷീരകർഷകർ ആശങ്കയില്‍

മലയോരത്തെ ക്ഷീരകർഷകർ കന്നുകാലികളെ മേയാൻ വിടുന്ന പറമ്ബുകളിലും വനമേഖലയിലും തോടുകളിലും മ്ലാവുകള്‍ ചത്തുകിടക്കുന്നത് കണ്ടതോടെ ക്ഷീരകർഷകർ ആശങ്കയില്‍. മ്ലാവുകള്‍ ചത്തുകിടന്ന തോടുകളിലെയും കുളങ്ങളിലെയും വെള്ളം ഉപയോഗിക്കാനാകുമോ എന്നതും ആശങ്കയുണർത്തുന്നു. നാട്ടുകാരും പകർച്ചവ്യാധി പേടിയിലാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക