സംസ്ഥാനത്ത് ഭൂനികുതി വർധിപ്പിച്ചു. ഭൂമിയില്‍ നിന്ന് സർക്കാരിന് ലഭിക്കേണ്ട വരുമാനം മെച്ചപ്പെടുത്തുന്നതിനായി നിലവിലുള്ള നികുതി സ്ലാബുകളിലെ നിരക്കുകള്‍ 50 ശതമാനം വർധിപ്പിക്കുന്നതായി ധനമന്ത്രി അറിയിച്ചു. സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തെ തുടർന്ന് കഴിഞ്ഞ ഏതാനും വർഷങ്ങളായി ഭൂമിയുടെ വരുമാന സാധ്യതകളും മൂല്യവും പതിന്മടങ്ങ് വർധിച്ചു. എന്നാല്‍ ഈടാക്കുന്ന അടിസ്ഥാന ഭൂനികുതി നാമമാത്രമാണ്.

ഭൂമിയില്‍ നിന്ന് സർക്കാരിന് ലഭിക്കേണ്ട വരുമാനം മെച്ചപ്പെടുത്തുന്നതിനായി നിലവിലുള്ള നികുതി സ്ലാബുകളിലെ നിരക്കുകള്‍ വർധിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും ധനമന്ത്രി ബജറ്റ് അവതരണ വേളയില്‍ പറഞ്ഞു. ഇതിനെ തുടർന്ന് അടിസ്ഥാന ഭൂനികുതി ഏറ്റവും കുറഞ്ഞ സ്ലാബ് നിരക്കായ ആർ ഒന്നിന് പ്രതിവർഷം അഞ്ച് രൂപ എന്നത് 7.5 രൂപയാക്കി ഉയർത്തി. ഏറ്റവും ഉയർന്ന സ്ലാബ് നിരക്കായ 30 എന്നത് 45 രൂപയാക്കിയും ഉയർത്തിയതായും ധനമന്ത്രി അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുതിയ നിരക്ക് ഇങ്ങനെ:

  • പഞ്ചായത്തുകളില്‍ 8.1 ആർ വരെ (20 സെന്റ് വരെ) ആർ ഒന്നിന് പ്രതിവർഷം 7.50 രൂപയാകും പുതിയ നിരക്ക്. 8.6ന് മുകളില്‍ ആർ ഒന്നിന് പ്രതിവർഷം എട്ടുരൂപയാണ് നിലവിലെ നിരക്ക്. ഇത് ആർ ഒന്നിന് 12 രൂപയാകും.
  • മുൻസിപ്പല്‍ പ്രദേശങ്ങളില്‍ 2.4 ആർ വരെ ആർ ഒന്നിന് പ്രതിവർഷം പത്തു രൂപയായിരുന്നു നിരക്ക്. ഇത് ആർ ഒന്നിന് പതിനഞ്ച് രൂപയാകും. 2.6ന് മുകളില്‍ നിലവില്‍ ആർ ഒന്നിന് പതിനഞ്ച് രൂപയായിരുന്നു. ഇത് ആർ ഒന്നിന് 22.5 രൂപയാകും.
  • കോർപ്പറേഷൻ മേഖലയിലും ഭൂനികുതി വർധിപ്പിച്ചു.1. 62 ആർ വരെ ആർ ഒന്നിന് പ്രതിവർഷം 20 രൂപയായിരുന്നു നിരക്ക്. ഇത് ആർ ഒന്നിന് 30 രൂപയാക്കി വർധിപ്പിച്ചു. 1. 62 ആറിന് മുകളില്‍ ആർ ഒന്നിന് 30 രൂപയായിരുന്നത് 45 രൂപയായാണ് വർധിപ്പിച്ചതെന്നും ധനമന്ത്രി അറിയിച്ചു.
  • ഇതിലൂടെ നൂറ് കോടി രൂപയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഇലക്ട്രിക്ക് കാറുകളുടെയും പഴയ വാഹനങ്ങളുടെയും വർധിപ്പിച്ചു

സംസ്ഥാനത്ത് ഇലക്‌ട്രിക് വാഹനങ്ങളുടെ നികുതി വർധിപ്പിച്ചു. 15 വർഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങളുടെ നികുതിയും 50 ശതമാനം വർധിപ്പിച്ചു. ഇതിലൂടെ 50 ശതമാനം അധിക വരുമാനം പ്രതീക്ഷിക്കുന്നുവെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാല്‍ പറഞ്ഞു.

കോടതി ഫീസിലും വർദ്ധന

കോടതി ഫീസിലും കാര്യമായ വർദ്ധനയുണ്ട്. ഇതിലൂടെ 150 കോടിയുടെ അധിക വരുമാനമാണ് ലക്ഷ്യം വയ്ക്കുന്നത്.സർക്കാർ ഭൂമിയുടെ പാട്ടനിരക്കും കൂട്ടിയിട്ടുണ്ട്. ന്യായവിലയ്ക്ക് അനുസരിച്ച്‌ പാട്ടനിരക്കില്‍ വ്യത്യാസം വരും. പാട്ടത്തുക കുടിശിക തീർപ്പാക്കാൻ ഒറ്റത്തവണ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക