കഴിഞ്ഞ വർഷമായിരുന്നു നടിയും അവതാരകയുമായ സ്വാസിക വിജയ് വിവാഹിതയായത്. ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബാണ് നടിയുടെ ഭർത്താവ്.സുരേഷ് ഗോപി, ഇടവേള ബാബു, രചന നാരായണൻ കുട്ടി, മഞ്ജു പിള്ള, സരയൂ തുടങ്ങി നിരവധി പേർ വിവാഹത്തില്‍ പങ്കെടുക്കാൻ എത്തിയിരുന്നു.ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. കഴിഞ്ഞ വർഷം ഇതേ ദിവസമായിരുന്നു വിവാഹം.

ഒന്നാം വിവാഹ വാർഷികത്തില്‍ വീണ്ടും വിവാഹിതരായിരിക്കുകയാണ് താരദമ്ബതികളിപ്പോള്‍. ഇതിന്റെ വീഡിയോ പ്രേം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. തമിഴ് ആചാരപ്രകാരമാണ് ചടങ്ങ് നടന്നത്.’ഒരു വർഷം വളരെപ്പെട്ടെന്ന് കടന്നുപോയി. തമിഴ് ആചാരത്തില്‍ വീണ്ടും വിവാഹിതരാകാൻ ഞങ്ങള്‍ തീരുമാനിച്ചു. ഇത് മനോഹരമാക്കിത്തീർത്ത എല്ലാവർക്കും നന്ദി. ഷൂട്ട് ആണെങ്കിലും ഞങ്ങള്‍ രണ്ടുപേർക്കും ഇതൊരു യഥാർത്ഥ കല്യാണമായി തോന്നി. എല്ലാവരോടും സ്‌നേഹം’- എന്ന അടിക്കുറിപ്പോടെയാണ് പ്രേം വീഡിയോ പങ്കുവച്ചിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് താരദമ്ബതികള്‍ക്ക് വിവാഹ വാർഷിക ആശംസകള്‍ നേർന്നുകൊണ്ട് കമന്റ് ചെയ്‌തിരിക്കുന്നത്.

വൈഗ എന്ന ചിത്രത്തിലൂടെയാണ് സ്വാസികയുടെ സിനിമാ അരങ്ങേറ്റം. റാട്ട്, കുമാരി, ഉടയോള്‍, പത്താംവളവ്, ഇട്ടിമാണി മെയ്‌ഡ് ഇൻ ചൈന, കാറ്റും മഴയും, സ്വർണ കടുവ, കുട്ടനാടൻ മാർപ്പാപ്പ, അറ്റ് വണ്‍സ്, ഒറീസ,സ്വർണ മത്സ്യങ്ങള്‍, അയാളും ഞാനും തമ്മില്‍, ബാങ്കിംഗ് അവേഴ്സ്, മോണ്‍സ്റ്റർ, ചതുരം, വാസന്തി തുടങ്ങിയവയാണ് സ്വാസികയുടെ പ്രധാന ചിത്രങ്ങള്‍. വിവേകാനന്ദൻ വൈറലാണ് സ്വാസികയുടെ ഒടുവില്‍ റിലീസിനെത്തിയ ചിത്രം. കൂടാതെ സീരിയലുകളിലും അഭിനയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക