പല ആളുകള്‍ക്കും പുകവലി ഉപേക്ഷിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എത്ര ശ്രമിച്ചാലും ഇത് പൂർണമായും ഒഴിവാക്കാൻ പലർക്കും പറ്റാറില്ല.അത്തരത്തില്‍ പുകവലി നിർത്താനായി ഒരാള്‍ ചെയ്ത വ്യത്യസ്‌തമായ ഒരു കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറലാകുന്നത്.

ഏകദേശം 11 വർഷം മുമ്ബ് ആണിത്. പുകവലി നിർത്താൻ ഒരു മനുഷ്യൻ തൻ്റെ തല ഒരു കൂട്ടിലടച്ചു. കേള്‍ക്കുമ്ബോള്‍ കൗതുകം തോന്നുമെങ്കിലും ഇബ്രാഹിം യുസെല്‍ എന്ന തുർക്കിക്കാരൻ ആണ് പുകവലി ഒഴിവാക്കാനായി ഹെല്‍മറ്റ് ആകൃതിയിലുള്ള ഒരു കൂട്ടില്‍ തല സ്വയം അടച്ചത്.കഴിഞ്ഞ 26 വർഷമായി ഇബ്രാഹിം യുസെല്‍ പുകവലിക്കുന്നുണ്ട് , ഇത് ഉപേക്ഷിക്കാൻ നിരവധി തവണ ശ്രമിച്ചിട്ടും ദിവസവും രണ്ട് പായ്ക്കറ്റ് വലിക്കുന്നത് ഒഴിവാക്കാൻ കഴിഞ്ഞില്ല എന്നും 2013 ല്‍ പത്രങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എല്ലാ വർഷവും, തൻ്റെ മൂന്ന് മക്കളുടെ ജന്മദിനത്തിലും വിവാഹ വാർഷികത്തിലും ഇദ്ദേഹം പുകവലിക്കില്ല, പക്ഷേ കൂടുതല്‍ ദിവസങ്ങളിലും ഇത് ഒഴിവാക്കാൻ കഴിഞ്ഞിട്ടില്ല.

ഇദ്ദേഹം തന്റെ തല കൂട്ടില്‍ പൂട്ടുകയും തുറക്കാൻ ഇതിന്റെ താക്കോല്‍ ഭാര്യക്ക് കൊടുക്കുകയും ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു, എന്നാല്‍ പുകവലി ഉപേക്ഷിച്ചോ ഇല്ലയോ എന്നതിന് വ്യക്തമായ തെളിവുകളൊന്നും ഇല്ല.ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്‌ , ഓരോ വർഷവും 8 ദശലക്ഷത്തിലധികം ആളുകള്‍ പുകയിലക്കുന്നത് മൂലം മരിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക