സീരിയല്‍ മേഖലയില്‍ നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് സ്വാസിക വിജയ്. പിന്നീട് വലിയൊരു ആരാധകനിരയെ തന്നെയായിരുന്നു സ്വാസിക സ്വന്തമാക്കിയത്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത സീത എന്ന പരമ്ബര മുതലാണ് താരത്തെ ആരാധകർ കൂടുതല്‍ ശ്രദ്ധിച്ചു തുടങ്ങിയത്.
തുടർന്ന് അങ്ങോട്ട് നിരവധി പരമ്ബരകളുടെ ഭാഗമായി താരം മാറി അടുത്തകാലത്താണ് സിനിമയില്‍ കൂടുതല്‍ സജീവമായി സ്വാസിക മാറിയത്. അടുത്തകാലത്ത് താരം വിവാഹിതയായതും വലിയ വാർത്തയായി മാറിയിരുന്നു.സഹപ്രവർത്തകൻ കൂടിയായ പ്രേമാണ് താരത്തെ വിവാഹം കഴിച്ചത് . സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ താരം പങ്കു വയ്ക്കുന്നത് ഓരോ വിശേഷങ്ങളും വളരെ വേഗം തന്നെ ശ്രദ്ധ ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്. താരത്തിന്റെ യൂട്യൂബ് ചാനലില്‍ അടക്കം വലിയൊരു ആരാധകനിരയാണ് ഉള്ളത്.








