മദ്യശാലകള്‍ ആരംഭിക്കാൻ പാകത്തിന് 74 വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് കൂടി സംസ്ഥാന സർക്കാർ അനുമതി നല്‍കി.ടൂറിസം വകുപ്പ് മുൻകൈയെടുത്താണ് നികുതി വകുപ്പിനെ കൊണ്ട് ബിയർ- വൈൻ പാർലറുകള്‍ക്കും ബാറുകള്‍ക്കും ഇളവ് ലഭിക്കാൻ തരത്തില്‍ പുതിയ പട്ടിക ഇറക്കിയത്.

മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലമായ ധർമ്മടവും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.കോവളം ഉള്‍പ്പെടെയുള്ള നിലവിലുള്ള 14 പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് പുറമേ ആണിത്. സംസ്ഥാനത്തെ തിരിക്കേറിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം മദ്യശാലകള്‍ തുടങ്ങാനാണ് സർക്കാർ നീക്കം. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ വർദ്ധിപ്പിക്കാൻ വേണ്ടിയാണ് വിനോദസഞ്ചാരങ്ങളാക്കി ഉത്തരവിറക്കിയതെന്നാണ് സർക്കാർ വാദം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ടൂറിസം ഡെസ്റ്റിനേഷൻ ചലഞ്ചിന്റെ ഭാഗമായാണ് നടപടി. ഉത്തരവില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളില്‍ മദ്യവില്പന കേന്ദ്രങ്ങള്‍ക്ക് ഇളവ് അനുവദിക്കാൻ എക്സൈസിന് കഴിയും. കെടിഡിസിയുടെ ബിയർ പാർലറുകള്‍ ഘട്ടംഘട്ടമായി ബാറാക്കി മാറ്റാനും ആലോചനയുണ്ട്. സംസ്ഥാനത്ത് കെടിഡിയുടെ ഉടമസ്ഥതയില്‍ 60 ബിയർ പാർലറുകളാണ് പ്രവർത്തിക്കുന്നത്.

വിജ്ഞാപനത്തില്‍ വിനോദസഞ്ചാരകേന്ദ്രങ്ങള്‍

തിരുവനന്തപുരം: പൊന്മുടി, പൂവാർ, ചൊവ്വര, വേളി ടൂറിസ്റ്റ് വില്ലേജ്, ആക്കുളം ടൂറിസ്റ്റ് വില്ലേജ്, നെയ്യാർ ഡാം, വിക്രംപുരം ഹില്‍സ്, കാപ്പില്‍.

കൊല്ലം: തെന്മല-പാലരുവി, പരവൂർ- തെക്കുഭാഗം, കൊല്ലം ബീച്ച്‌, മണ്‍റോത്തുരുത്ത്, തങ്കശ്ശേരി, ജഡായുപ്പാറ, അഷ്ടമുടി

പത്തനംതിട്ട: പെരുന്തേനരുവി, ഗവി, കോന്നി ഇക്കോട്ടൂറിസം സെന്റർ, ആന സഫാരി ട്രെയിനിങ് സെന്റർ

ആലപ്പുഴ: ആലപ്പുഴ കായല്‍, കാക്കത്തുരുത്ത്, പാതിരാമണല്‍

കോട്ടയം: വൈക്കം, കൊടിമത

ഇടുക്കി: പരുന്തുംപാറ, പാഞ്ചാലിമേട്, ആമപ്പാറ, രാമക്കല്‍മേട്, മാട്ടുപ്പെട്ടി, ഇരവികുളം ചിന്നക്കനാല്‍, ഇലാവിഴാപൂഞ്ചിറ, വാഗമണ്‍

എറണാകുളം: കൊച്ചി, കാലടി, മലയാറ്റൂർ- മണിപ്പാട്ട് ചിറ, കുഴിപ്പള്ളി- ചെറായി- മുനമ്ബം ബീച്ച്‌, ഭൂതത്താൻകെട്ട്, കുമ്ബളങ്ങി, കടമക്കുടി, മുസരിയസ് ഹെറിറ്റേജ് സെന്റർ

തൃശ്ശൂർ: സ്നേഹതീരം ബീച്ച്‌, നാട്ടിക ബീച്ച്‌, തുമ്ബൂർമുഴി ഡാം, പൂമല ഡാം, ആതിരപ്പള്ളി, മലക്കംപാറ

പാലക്കാട്: മലമ്ബുഴ, നെല്ലിയാമ്ബതി, സൈലന്റ് വാലി, പറമ്ബിക്കുളം

മലപ്പുറം: കോട്ടക്കുന്ന്, പൊന്നാനി, തിരുനാവായ

കോഴിക്കോട്: കാപ്പാട്, തുഷാരഗിരി, ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജ്, ബേപ്പൂർ

വയനാട്: കുറുവാ ദ്വീപ്, ഇടയ്‌ക്കല്‍ ഗുഹ, പൂക്കോട് തടാകം, പഴശ്ശിരാജ പാർക്ക്, വയനാട് ഹെറിറ്റേജ് മ്യൂസിയം, തീരുനെല്ലി, ബത്തേരി, ഫാന്റം റോക്ക്

കണ്ണൂർ: പാലക്കയം തട്ട്, പൈതല്‍മല, തലശ്ശേരി, ധർമ്മടം, കൊട്ടിയൂർ

കാസർകോട്: കോട്ടപ്പുറം

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക