Mumbai

ഗോരേഗാവ് എസ്‌ എൻ ഡി പി ശാഖാ കായികദിനം സംഘടിപ്പിക്കുന്നു

മുംബൈ:ശ്രീനാരായണ ധർമ്മ പരിപാലന യോഗം,ഗോരേഗാവ് ശാഖയുടെ ആഭിമുഖ്യത്തിൽ ആന്തരിക കായിക ദിനം സംഘടിപ്പിക്കുന്നു. വരുന്ന ഞായറാഴ്ച്ച,12 ജനുവരി ഉച്ചയ്ക്ക് മൂന്ന് മണിമുതൽ രാത്രി പത്ത് മണിവരെ ബാംഗൂർ നഗറിലുള്ള മലയാളി സമാജം ടർഫിൽ വെച്ച് വി.എൻ.സുബ്രമണ്യൻറെ മാർഗ്ഗനിർദേശത്തിൽ നടത്തപ്പെടുന്നു.

അഞ്ച് വയസ്സുമുതൽ പത്ത് വയസ്സുവരെയും പതിനൊന്ന് വയസ്സുമുതൽ പതിനഞ്ച് വയസ്സുവരെയും പതിനാറു വയസ്സുമുതൽ ഇരുപത് വയസ്സ്‌വരെയും ഇരുപത്തൊന്ന് വയസ്സുമുതൽ മുകളിലോട്ടും അഞ്ച് ഗ്രൂപ്പായി തിരിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്.ശരത് ശശിധരൻ കൺവീനറായും ചിപ്പിമോൾ ഭരതൻ,ആദർശ് സജികുമാർ,മിഥുൻ കലാധരൻ എന്നിവർ ജോയിന്റ് കൺവീനർമാരും അനില ഗോപി,സ്മിത ഷീൽകുമാർ,ജയലക്ഷ്മി സുബീഷ് എന്നിവർ സഹായികളായിരിക്കുമെന്ന് ശാഖാ സെക്രട്ടറി ഷീൽകുമാർ 9004668373 അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button