താനെ:കൗമാരക്കാരിയായ പെൺകുട്ടിയെ പിന്തുടരുകയും ഉപദ്രവിക്കുകയും ചെയ്തതിന് 40 കാരനെ താനെ ജില്ലയിലെ കാഷിമിരയിൽ തിങ്കളാഴ്ച അറസ്റ്റ് ചെയ്തതായി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.ഇയാൾ 15 വയസ്സുള്ള പെൺകുട്ടിയെ പതിവായി പിന്തുടരുകയും പീഡനത്തിന് ശ്രമിക്കുകയും ചെയ്യാറുണ്ടായിരുന്നുവെന്ന് കാഷിമിര പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു.

“പീഡനവിവരം പെൺകുട്ടി മാതാപിതാക്കളോട് പറഞ്ഞതിനെ തുടർന്ന് ഇവർ നിരീക്ഷണം നടത്തിയിരുന്നു. തുടർന്ന് പ്രതിയെ ഇന്നലെ പിടികൂടുകയായിരുന്നു.പിന്നീട് ഇയാളെ നിരവധി പേർ ചേർന്ന് അർദ്ധനഗ്നനായി പരേഡ് നടത്തിയ ശേഷമാണ് പോലീസിന് കൈമാറിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്,” ഉദ്യോഗസ്ഥർ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഭാരതീയ ന്യായ സംഹിത, ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കൽ (പോക്‌സോ) നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക