മുംബൈ: ശ്രീ അയ്യപ്പ സേവാ സംഘം, മയൂരേഷ് പാർക്ക്, 2025 അയ്യപ്പ പൂജ ജനുവരി 11, 12 തീയതികളിൽ നടത്തപ്പെടുന്നു.12-ാമത് വാർഷിക അയ്യപ്പപൂജയുടെ ഭാഗമായി വിവിധ പരിപാടികളാണ് ഈ ദിവസങ്ങളിൽ നടക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു.ഭാണ്ഡൂപ്പ് വെസ്റ്റ് ലേക്ക്റോഡിലുള്ള മയൂരേഷ് പാർക്കിലാണ് അയ്യപ്പ പൂജ നടക്കുന്നത്.
ആദ്യ ദിവസമായ ജനുവരി 11 ന് രാവിലെ 5 മണിക്ക് ഗണപതി ഹോമം പിന്നീട് പ്രതിഷ്ഠ & ഉഷ പൂജ താലപ്പൊലിയോട് കൂടിയുള്ള ഘോഷയാത്ര ഉണ്ടായിരിക്കും. നീലകണ്ഠൻ അയ്യരും സംഘവും അവതരിപ്പിക്കുന്ന ചെണ്ടമേളത്തിൻ്റെ അകമ്പടിയോടെയാണ് ഈ വർഷം ഘോഷയാത്ര നടക്കുക.വൈകുന്നേരം ദീപാരാധന ശ്രീ ശരവണ ഭജന സംഘത്തിൻ്റെ ഭജന പിന്നീട് പ്രസാദ വിതരണം.
രണ്ടാം ദിനമായ ജനുവരി 12 ന് അയ്യപ്പ സഹസ്രന്മാർച്ചന,രാഗമാലിക കരോക്കെ ടീമിൻ്റെ ഭജൻ വിരാർ ഉണ്ടായിരിക്കും.മംഗള ആരതിയോടും പ്രൗഢഗംഭീരത്തോടും കൂടി സമാപനം. തുടർന്ന് അന്നദാനം.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ഗിരീഷ് നായർ (പ്രസിഡൻ്റ്, ശ്രീ അയ്യപ്പ സേവാസംഘം) – 9820917436





