വന്യമൃഗങ്ങളുടെ വേട്ടയാടല്‍ എന്നും ഇന്റർനെറ്റില്‍ ശ്രദ്ധയാകർഷിക്കാറുണ്ട്. ഇത്തവണ രാജസ്ഥാനിലെ രണ്‍ഥംഭോർ ദേശീയോദ്യാനത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.മുന്ന് കടുവകള്‍ ചേർന്ന് ഒരു മ്ലാവിനെ വേട്ടയാടുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇവ അധികം പ്രായമില്ലാത്ത കടുവകളാണെന്നാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.
ദേശീയോദ്യാനത്തിലെ ജലാശയത്തിന് സമീപത്ത് വെച്ച് വേട്ടയാടി മ്ലാവിനെ കീഴ്പ്പെടുത്തുന്നതാണ് വീഡിയോയിലുള്ളത്. രണ്‍ഥംഭോർ ദേശീയോദ്യാനത്തിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലാണ് ദൃശ്യങ്ങളുള്ളത്. കടുവകളുടെ സംരക്ഷിത വനമേഖലയാണ് രണ്‍ഥംഭോർ ദേശീയോദ്യാനം. 1334 ചതുശ്രകിലോമീറ്ററിലായി വ്യാപിച്ച് കിടക്കുന്ന ഈ വനമേഖലയില്‍ ജംഗിള്‍ സഫാരി ഉള്‍പ്പെടെയുണ്ട്.









