Life StyleNews

ഇന്ത്യൻ പ്രധാനമന്ത്രിയുടെ ശമ്പളം നിങ്ങൾക്കറിയാമായിരിക്കും, പക്ഷേ പ്രധാനമന്ത്രിയുടെ ഡ്രൈവറുടെയും പാചകക്കാരുടെയും ശമ്പളം അറിയാമോ? വിശദാംശങ്ങൾ ഇവിടെ വായിക്കാം

സിനിമാ താരങ്ങള്‍, അല്ലെങ്കില്‍ മറ്റ് ഉന്നത പോസ്റ്റുകളില്‍ ഇരിക്കുന്ന ആളുകള്‍ തുടങ്ങിയവരുടെ വരുമാനവും ശമ്ബളവുമെല്ലാം എപ്പോഴും ചര്‍ച്ചയായാകാറുണ്ട്.ഇവര്‍ക്കെല്ലാം എത്ര രൂപയാണ് ലഭിക്കുന്നത് എന്നറിയാന്‍ എല്ലാവര്‍ക്കും വലിയ താത്പര്യമാണ്. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ജീവനക്കാര്‍ക്ക് എത്ര രൂപയാണ് ശമ്ബളമായി ലഭിക്കുന്നതെന്ന് അറിയാമോ?

പ്രധാനമന്ത്രിയുടെ ശമ്ബളത്തെ കുറിച്ച്‌ എല്ലാവര്‍ക്കും അറിയാമെങ്കിലും അദ്ദേഹത്തിന്റെ ഓഫീസ് ജീവനക്കാരുടെ ശമ്ബളം പലര്‍ക്കും അവ്യക്തമാണ്. പ്രധാനമന്ത്രിയുടെ ഓഫീസിലെ ജീവനക്കാര്‍ എന്ന് പറയുമ്ബോള്‍ തന്നെ രാജ്യത്തെ മികച്ച ജോലികള്‍ ചെയ്യുന്ന ആളുകളാണവര്‍.പ്രധാനമന്ത്രിയുടെ ഓഫീസിന്റെ സുഗമമായ നടത്തിപ്പിന് ചുക്കാന്‍ പിടിക്കുന്നത് പേഴ്സണല്‍ സെക്രട്ടറി, പോളിസി അഡൈ്വസര്‍, സെക്യൂരിറ്റി പേഴ്സണല്‍, സീനിയര്‍ ബ്യൂറോക്രാറ്റ്സ് തുടങ്ങിയവരാണ്. തന്ത്രപ്രധാനമായ പല സംഭവങ്ങളുടെയും കൃത്യമായ നടത്തിപ്പ് പോലും ഇവരുടെ മേല്‍നോട്ടത്തിലാണ് സംഭവിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാജ്യത്തിനകത്തും പുറത്തും നടക്കുന്ന പല സംഭവ വികാസങ്ങളിലും നിര്‍ദേശങ്ങള്‍ നല്‍കുക, പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും അദ്ദേഹത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുക തുടങ്ങിവയാണ് ഈ ഉദ്യോഗസ്ഥരുടെ ജോലികള്‍.വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം പ്രധാനമന്ത്രിയുടെ ഓഫീസിലെ ഡ്രൈവറുടെ ശമ്ബളം ലെവല്‍ അഞ്ചിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. അതിനാല്‍ തന്നെ 29,200 മുതല്‍ 92,300 രൂപ വരെയായിരിക്കും അവര്‍ക്ക് ലഭിക്കുക.

എന്നാല്‍ 2023 സെപ്റ്റംബറില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച്‌ പെന്‍ഷന്‍ കൂടാതെ ഡ്രൈവര്‍മാര്‍ക്ക് 44,100 മുതല്‍ 42,800 രൂപ വരെയാണ് ശമ്ബളമായി നല്‍കുന്നത്. ആ സമയത്ത് നാല് ഡ്രൈവര്‍മാരാണ് അദ്ദേഹത്തിന്റെ ഓഫീസിലുണ്ടായിരുന്നത്.2023ല്‍ തന്നെയുള്ള കണക്കുകള്‍ പ്രകാരം പ്രധാനമന്ത്രിയുടെ ഓഫീസിലെ പാചകക്കാരന് ബാന്‍ഡ് ലെവല്‍ 1 അനുസരിച്ചാണ് ശമ്ബളം നല്‍കുന്നത്. 18,000 മുതല്‍ 56,900 വരെയാണ് അവരുടെ ശമ്ബളം വരുന്നത്.

പ്രധാനമന്ത്രിയുടെ ഓഫീസിലെ എല്ലാ രേഖകളും കൈകാര്യം ചെയ്യുന്ന ക്ലര്‍ക്കുമാര്‍ക്ക് ലെവല്‍ 1 അനുസരിച്ചാണ് ശമ്ബളം നല്‍കുന്നത്. 19,000 മുതല്‍ 63,200 രൂപ വരെയാണ് അവര്‍ക്ക് ശമ്ബളം ലഭിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button