സംസ്ഥാനത്ത് പ്രളയ ഭീഷണി വർധിച്ചതായി സെൻട്രല്‍ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ പഠനം.കേരളം പ്രളയത്തിൻറെ അതീവ ഗുരുതര വിഭാഗത്തില്‍പ്പെട്ട ഏക സംസ്ഥാനമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
രാജ്യത്തെ തീരദേശ പ്രദേശങ്ങളുടെ കാലാവസ്ഥാ ദൗർലഭ്യം വിലയിരുത്തുന്ന പഠനത്തിലാണ് ഈ കണ്ടെത്തല്‍. പ്രളയഭീഷണി വർധിക്കാൻ പ്രധാന കാരണങ്ങളായി പറയുന്നത് കേരള തീരത്ത് സമുദ്രനിരപ്പ് ഉയരുന്നതും ഭൂപ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങളുമാണ്.ചുഴലിക്കാറ്റ്, ഉഷ്ണതരംഗം എന്നിവയുടെ തീവ്രത കേരളത്തില്‍ താരതമ്യേന കുറവാണെന്നും പഠനം വ്യക്തമാക്കുന്നു.
കാസർഗോഡ്, കണ്ണൂർ, മലപ്പുറം എന്നിവയുള്‍പ്പെടെയുള്ള വടക്കൻ ജില്ലകളില്‍ കടല്‍നിരപ്പ് ഉയരാനുള്ള സാധ്യത കൂടുതലാണ്. ഇതില്‍ കോഴിക്കോട് ഉയർന്ന തീവ്രത വിഭാഗത്തിലുള്ള ജില്ലയാണ്. ഐപിസിസി-6 അന്താരാഷ്ട്ര കാലാവസ്ഥാ പഠനത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ഈ പുതിയ പഠനം.





