തമിഴ്നാട് ഡിണ്ടിക്കലില്‍ നത്തത്തിനു സമീപം കാർ പാലത്തില്‍ ഇടിച്ച് രണ്ട് കോഴിക്കോട് സ്വദേശികള്‍ മരിച്ചു.ഏഴ് പേർക്ക് പരിക്കേറ്റു. മേപ്പയ്യൂർ ജനകീയ മുക്കില്‍ പറച്ചാലില്‍ ബാലകൃഷ്ണന്റെ ഭാര്യ സെറീന ഗോവിന്ദന്റെ ഭാര്യ ശോഭന എന്നിവരാണ് തല്‍ക്ഷണം മരിച്ചത്. രണ്ട് കുട്ടികളടക്കം ഒമ്ബത് പേരാണ് വാഹനത്തിലുണ്ടായിരുന്നത്.
കോഴിക്കോട് മേപ്പയ്യൂരില്‍ നിന്നും മധുര നത്തം വഴി ട്രിച്ചിയിലെക്ക് പോകവെ വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് അപകടം. ട്രിച്ചി-നത്തം നാലുവരിപാതയില്‍ സഞ്ചരിക്കുമ്ബോള്‍ പുതുപ്പട്ടിയില്‍ വച്ച് ഇന്നോവ വാഹനം നിയന്ത്രണംവിട്ട് പാലത്തില്‍ ഇടിക്കുകയായിരുന്നു. സെറീന, ശോഭന എന്നിവർ സംഭവസ്ഥലത്തുതന്നെ മരിച്ചു. സംഭവത്തില്‍ നത്തം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















