മൈസൂരുവിലെ ഇൻഫോസിസ് ക്യാമ്ബസില്‍ കണ്ട പുലിക്കായി വനം വകുപ്പ് തിരച്ചില്‍ തുടരുന്നു. തിങ്കളാഴ്ച രാത്രിയാണ് ക്യാമ്ബസില്‍ പുലിയെ കണ്ടത്.തുടർന്ന് ചൊവ്വാഴ്ച ജീവനക്കാരോട് വർക്ക് ഫ്രം ഹോമില്‍ പോകാൻ കമ്ബനി നിർദേശിച്ചിരുന്നു. പുലിയെ പിടികൂടാത്ത സാഹചര്യത്തില്‍ ബുധനാഴ്ചയും വർക്ക് ഫ്രം ഹോം തുടർന്നു.

ചൊവ്വാഴ്ച പുലർച്ചെ 2 മണിയോടെയാണ് ഇൻഫോസിസ് ക്യാമ്ബസിലെ സി.സി.ടി.വി യില്‍ പുലിയെ കണ്ടത്. പിന്നാലെ വനംവകുപ്പ് അധികൃതരെത്തി പുലിയെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചു. ഡ്രോണ്‍ സംവിധാനങ്ങളടക്കം ഉപയോഗിച്ചാണ് തിരച്ചില്‍ നടത്തിയത്. എന്നാല്‍ പുലിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ബുധനാഴ്ചയും പുലിയെ കണ്ടെത്താനാവാതെ വന്നതോടെ വർക്ക് ഫ്രം ഹോം തുടരാൻ അധികൃതർ നിർദേശിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

337 ഏക്കർ ഭൂമിയില്‍ പരന്നുകിടക്കുന്നതാണ് ഇൻഫോസിസ് ക്യാമ്ബസ്. സമീപത്ത് റിസർവ് വനം സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടം പുലികളെ ധാരാളമായി കണ്ടുവരുന്ന പ്രദേശമാണ്. ഇതിന് മുമ്ബ് 2011 ലും ക്യാമ്ബസിനകത്ത് പുലിയെ കണ്ടിരുന്നു. 2024 ജനുവരിയില്‍ ഇൻഡോറിലെ ഇൻഫോസിസ്, ടി.സി.എസ് ക്യാമ്ബസുകളില്‍ പുലി ജീവനക്കാരെ പരിഭ്രാന്തിയിലാക്കിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക