കെരള ഹൈക്കോടതി 2024ല്‍ തീർപ്പാക്കിയത് 1.10 ലക്ഷം കേസുകള്‍. ജനുവരി ഒന്നു മുതല്‍ ഡിസംബർ 27 വരെയുള്ള കണക്കനുസരിച്ച് 1,10, 666 കേസുകളാണ് തീര്‍പ്പാക്കിയത്. കേസുകള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കുകയും സമയബന്ധിതമായി നീതി ലഭ്യമാക്കുകയും ചെയ്യുന്നതിനാണ് ലക്ഷ്യമിട്ടത്.

ഏറ്റവും കൂടുതല്‍ കേസുകള്‍ തീർപ്പുകല്പിച്ചത് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനാണ്; 11,140 കേസുകള്‍. രണ്ടാം സ്ഥാനത്തുള്ള ജസ്റ്റിസ് സി എസ് ഡയസ് 8,320 കേസുകള്‍ തീർപ്പാക്കി. ജസ്റ്റിസ് നഗരേഷാണ് മൂന്നാംസ്ഥാനത്ത്. 6,756 കേസുകളാണ് വിധി പറഞ്ഞത്. 6,642 കേസുകള്‍ തീർപ്പാക്കിയ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ആണ് നാലാം സ്ഥാനത്ത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ 6,196, ജസ്റ്റിസ് ഡി കെ സിങ് 5,140, ജസ്റ്റിസ് മുഹമ്മദ് നിയാസ് 4,872, ജസ്റ്റിസ് പി ഗോപിനാഥ് 4,172 കേസുകള്‍ തീർപ്പുകല്‍പ്പിച്ചു. ജസ്റ്റിസ് വി ജി അരുണ്‍ 3,739, ജസ്റ്റിസ് ബദറുദ്ദീൻ 3,435, ജസ്റ്റിസ് മുരളീ പുരുഷോത്തമൻ 3,059 കേസുകളും തീര്‍പ്പാക്കി. കേരള ഹൈക്കോടതിയില്‍ ആകെ 47 ജഡ്ജിമാരാണ് വേണ്ടത്. ഇതില്‍ 35 സ്ഥിരം ജഡ്ജിമാരും 12 അഡീഷണല്‍ ജഡ്ജിമാരും. നിലവില്‍ 45 ജഡ്ജിമാരാണുള്ളത്

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക