താനെ :മഹാരാഷ്ട്രയിലെ പ്രശസ്ത അയ്യപ്പ ക്ഷേത്രങ്ങളിൽ ഒന്നായ താനെ വർത്തക് നഗർ അയ്യപ്പ ക്ഷേത്രത്തിൽ ഈ വർഷവും മണ്ഡല കാല ആദ്യ ദിനത്തിൽ നല്ല തിരക്ക് അനുഭവപ്പെട്ടു. അതേസമയം ക്ഷേത്രത്തിലെ ഉത്സവം ഡിസംബർ 19 ന് ആരംഭിച്ച് 29 ന് സമാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മണ്ഡലകാലത്ത് വിവിധയിടങ്ങളിൽ നിന്നും നൂറു കണക്കിന് ഭക്തരാണ് ക്ഷേത്രത്തിൽ എത്തി ചേരാറുള്ളത്.

കേരളീയ രീതിയിൽ പണിത ക്ഷേത്രത്തിൽ ഒരുപാട് ഭക്തർ ഈ സമയങ്ങളിൽ ക്ഷേത്രം സന്ദർശിക്കാറുണ്ടെന്നു ഭാരവാഹികൾ പറഞ്ഞു.അതേസമയം ക്ഷേത്രത്തിൽ എല്ലാ വർഷത്തെയും പോലെ ഈ വർഷവും ശബരിമലക്ക് പോകാനൊരുങ്ങുകയാണ് അയ്യപ്പന്മാർ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഗുരുസ്വാമിയായ രാധാകൃഷ്ണ സ്വാമിയുടെ നേതൃത്വത്തിലാണ് 122 പേർ അടങ്ങുന്ന സംഘം ഈ മാസം 23 ന് യാത്ര തിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക Ph : 7738548429, 7738004389, 8433749782.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക