താനെ: ഡോംബിവലി ശ്രീ അയ്യപ്പ സമിതി (രജി.) യുടെ 47മത് മണ്ഡല പൂജ ഡിസംബർ 12,13,14 തീയതികളിലായി ഡോംബിവിലി ഈസ്റ്റിലുള്ള നെഹ്രു മൈദാനിൽ വെച്ച് കൊണ്ടാടുന്നു.12 ന് വ്യാഴാഴ്ച രാവിലെ 5.30 മണിക്ക് ഗണപതി ഹോമം തുടർന്ന് പ്രതിഷ്ഠ, 9.00 മണിക്ക് ഭഗവത് ഗീത പാരായണം, ഉച്ചയ്ക് 12.30 ന് അന്നദാനം വൈകുന്നേരം 7.00 മണിക്ക് ദീപാരാധന 7.30 മുതൽ കലാഞ്ജലി അവതരിപ്പിക്കുന്ന ഭരതനാട്യം ഉണ്ടായിരിക്കും.
13 വെള്ളിയാഴ്ച രാവിലെ 5.30 മണിക്ക് ഗണപതി ഹോമം 7.30 ന് സമ്പൂർണ്ണ നാരായണീയ പാരായണം ഉച്ചക്ക് 12.30 അന്നദാനം വൈകുന്നേരം 7.00 മണിക്ക് ദീപാരാധന 7.30 മുതൽ റിഥം മൂസിക് & ഡാൻസ്. അവതരിപ്പിക്കുന്ന ഡിവോഷണൽ ഓർക്കസ്ട്ര നൃത്തശില്പം14 ന് ശനിയാഴ്ച രാവിലെ ഗണപതി ഹോമം 8.00 മണി മുതൽ ലക്ഷാർച്ചന 12.30 മുതൽ ശാസ്താപ്രീതി വൈകുന്നേരം 6.00 മണിക്ക്.
പൊന്നു ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ നിന്ന് താലപ്പൊലിയോടെയുള്ള ഘോഷയാത്ര 7.00. മുതൽ മുദ്ര ഡാൻസ് അക്കാദമി അവതരിപ്പിക്കുന്ന ഭരതനാട്യം 9.00 മണിക്ക് മഹാദീപാരാധന 9.15 മുതൽ സാജു പല്ലശ്ശന ടീം അവതരിപ്പിക്കുന്ന മേളവും നടക്കപ്പെടുമെന്ന് ഭാരവാഹികൾ അറിയിച്ചു.









