HealthNews

വർഷത്തിലൊരിക്കൽ നിർബന്ധമായും ചെയ്യേണ്ട 10 ഹെൽത്ത് ടെസ്റ്റുകൾ: വിശദാംശങ്ങൾ ഇവിടെ വായിക്കാം

പലരും ഇന്നത്തെ തിരക്കേറിയ ജീവിതത്തില് ആരോഗ്യസംരക്ഷണത്തിന് വേണ്ടത്ര പ്രാധാന്യം നല്കുന്നില്ല.ശരീരത്തിലെ മാറ്റങ്ങളോ അടയാളങ്ങളോ ഒക്കെ ശ്രദ്ധിക്കാതെ പോവുകയും അത് പിന്നീട് വലിയ ആരോഗ്യ പ്രശ്നങ്ങള് ഉണ്ടാക്കുകയും ചെയ്യുന്നു.

ശരീരം മുഴുവന് പരിശോധിച്ചാല് രോഗങ്ങള് മുന്കൂട്ടി കണ്ടെത്താനാവും. അതിലുപരി ശരീരത്തിന്റെ ആരോഗ്യം നിലനിര്ത്താനും സാധിക്കും. അതിനായി വര്ഷത്തിലൊരിക്കലെങ്കിലും ഫുള്ബോഡി ചെക്കപ്പ് നിര്ബന്ധമായും ചെയ്യണമെന്നാണ് ഡോക്ടര്മാരും നിര്ദേശിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരു ലബോറട്ടറിയില് പരിശോധിക്കുന്ന രക്കത്തിന്റെ സാമ്ബിളാണ് രക്തപരിശോധന. നിങ്ങളുടെ രക്തം പരിശോധിക്കുന്നതിലൂടെ ഡോക്ടര്മാര്ക്ക് നിങ്ങളുടെ പൊതുവായ ആരോഗ്യത്തെക്കുറുച്ച്‌ കണ്ടെത്താനാവും. വിളര്ച്ച (ഹീമോഗ്ലാബിന് അളവ് കുറയല്)എന്തെങ്കിലും അണുബാധ, രക്തത്തിലെ കൊളസ്ട്രോള്, രക്തത്തിലെ ഗ്ലൂക്കോസ്, ഫുള് ബ്ലഡ് കൗണ്ട് എന്നിവയൊക്കെ അറിയാം.

ലിവര് ഫങ്ഷന്

കരളിന്റെ പ്രവര്ത്തനം പരിശോധിക്കാന് ലിവര് ഫങ്ഷന് ടെസ്റ്റ് അഥവാ എല്എഫ്ടി നിര്ദേശിക്കുന്നു. ലളിതമായ പരിശോധനയാണിത്. ആരോഗ്യമുള്ള കരള് ശരീരത്തിലെ വിഷവസ്തുക്കളെ ഫില്ട്ടര് ചെയ്യുകയും പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു.

ലിപിഡ് പ്രൊഫൈല്

കൊളസ്ട്രോളിന്റെയും ട്രൈഗ്ലിസറൈഡിന്റെയും അളവ് എന്നിവ നിര്ണയിക്കാന് സഹായിക്കുന്ന ഒരു പ്രധാന പരിശോധനയാണ് ലിപിഡ് പ്രൊഫൈല്. ഇതും നിര്ബന്ധമായും ടെസ്റ്റ് ചെയ്യുക.

മൂത്രപരിശോധന

മൂത്ര നിയന്ത്രണം എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങള് കണ്ടെത്താന് മൂത്രപരിശോധന സഹായിക്കുന്നതാണ്. അണുബാധയുണ്ടോ എന്ന് കണ്ടെത്താനും കിഡ്നി നന്നായി പ്രവര്ത്തിക്കുന്നുണ്ടോ എന്നു കണ്ടെത്താനും സഹായിക്കും.

ഷുഗര് ടെസ്റ്റ്

ഒട്ടുമിക്കപേരെയും ബാധിക്കുന്ന ജീവിത ശൈലി രോഗമാണ് പ്രമേഹം. റാന്ഡം ബ്ലഡ് ഷുഗര് ടെസ്റ്റ് ചെയ്യുന്നതിലൂടെ പ്രമേഹം കണ്ടെത്താനും അതു പരിശോധിക്കാനും കഴിയും. ഫാസ്റ്റ് ബ്ലഡ് ഷുഗര് ഇത് നിങ്ങളുടെ രകത്തിലെ പഞ്ചസാരയുടെ ഗ്ലൂക്കോസ് സാന്ദ്രത അളക്കുന്നു.

ബി12 ടെസ്റ്റ്

നല്ല ആരോഗ്യത്തിന് വിറ്റാമിന് ബി 12 ആവശ്യമാണ്. ശരീരത്തിനാവശ്യമായ ചുവന്ന രക്താണുക്കള് ഉണ്ടാവുന്നതിനും നാഡീവ്യവസ്ഥയുടെ പ്രവര്ത്തനം നിലനിര്ത്തുന്നതിനും ശരീരത്തിന് ഇതാവശ്യമാണ്.വിറ്റാമിന് ബി12 ന്റെ കുറവ് സസ്യാഹാരികളിലാണ് സാധാരണയായി കണ്ടിരുന്നത്. ജീവിത ശൈലിയില് മാറ്റങ്ങള് വരുത്തി യാണ് ഇവ പരിഹരിക്കേണ്ടത്. ലളിതമായ പരിശോധനയിലൂടെ നിങ്ങളുടെ ലെവലുകള് കാണിക്കാനാവും. അതായത് ആരോഗ്യകരമാണോ അതോ കുറവാണോ അല്ലെങ്കില് അതിനിടയിലാണോ എന്നത് കണ്ടെത്താം

റീനല് പ്രൊഫൈല്

പ്രമേഹവും ഉയര്ന്ന രക്തസമ്മര്ദ്ദവും ഉള്ളവരില് വൃക്കരോഗം നേരത്തേ കണ്ടെത്തുന്നതിനായി ഈ ടെസ്റ്റ് ഉപയഗോപ്രദമാണ്.

വിറ്റാമിന് ഡി

രക്തത്തിലെ അളവ് വിശകലനം ചെയ്യുകയും വൈറ്റമിന് ഡിയുടെ കുറവുകള് കണ്ടുപിടിക്കുന്നതിനും വേണ്ടിയാണ് വിറ്റാമിന്ഡി ടെസ്റ്റ് ചെയ്യുന്നത്. കോളെകാല്സിഫെറോളിനെ വിറ്റാമിന് ഡി 3 വിളിക്കുന്നു. ആരോഗ്യകരമായ എല്ലുകളുടെയും പല്ലുകളുടെയും ആവശ്യമായ പ്രധാന പോഷകമാണിത്.

മാമോഗ്രാം

40 വയസോ അതില് കൂടുതലോ പ്രായമുള്ള സ്ത്രീകള് മാമോഗ്രാം ടെസ്റ്റ് നടത്തണം ഇതില് മാറിടത്തിന്റെ എക്സ്റെയെടുക്കും. അത് സ്തനാര്ബുദം ആരംഭത്തില് തന്നെ കണ്ടെത്താന് നിങ്ങളെ സഹായിക്കും.

പ്രോസ്റ്റേറ്റ് ആന്റിജന്

പുരുഷന്മാരില് പ്രോസ്റ്റേറ്റ് കാന്സര് നേരത്തേ കണ്ടെത്തുന്നതിന് വര്ഷത്തില് ഒരിക്കല് പിഎസ്‌എ പരിശോധന ആവശ്യമാണ്. പ്രത്യേകിച്ച്‌ 50 വയസോ അതില് കൂടുതലോ പ്രായമുള്ളവരില് ഇടയ്ക്കിടെ മൂത്രമൊഴിക്കല്, വേദന, മൂത്രത്തില് രക്തം, അസ്വസ്ഥത തുടങ്ങിയവ ഉണ്ടെങ്കില് .

പാപ് സ്മിയര് ടെസ്റ്റ്

50 വയസോ അതില്കൂടുതലോ പ്രായമുളള സ്ത്രീകള്ക്കാണ് പാപ് സ്മിയര് ടെസ്റ്റ് അത്യാവശ്യമുള്ളത്. ഇത് ഗര്ഭാശയ കാന്സര് നേരത്തേ കണ്ടെത്താന് സഹായിക്കുകയും ചെയ്യും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Welcome To Kerala Speaks !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക