KeralaMoneyNews

കഴിഞ്ഞവർഷത്തെ കെഎസ്ഇബിയുടെ നഷ്ടത്തിൽ 90% വും ഏറ്റെടുത്ത് സംസ്ഥാന സർക്കാർ; നടപടി 6250 കോടി രൂപയുടെ അധിക വായ്പക്കു വേണ്ടി: വിശദാംശങ്ങൾ വായിക്കാം

സംസ്ഥാനത്തിന്റെ വായ്പയെടുക്കല്‍ പരിധിയില്‍ കേന്ദ്രം 0.5% വർദ്ധന അനുവദിക്കാൻ വേണ്ടി കെ.എസ്.ഇ.ബി.യുടെ കഴിഞ്ഞ വർഷത്തെ നഷ്ടത്തിന്റെ 90% ഏറ്റെടുത്തുകൊണ്ട് സർക്കാർ ഇന്നലെ ഉത്തരവിറക്കി.ഇതോടെ 6250 കോടിരൂപ കൂടുതല്‍ വായ്പയെടുക്കാൻ അനുമതി കിട്ടും.

വർഷതോറും കെ.എസ്.ഇ.ബിയുടെ നിശ്ചിതശതമാനം നഷ്ടം ഏറ്റെടുത്താല്‍ സംസ്ഥാന സർക്കാരിന് മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 3% എന്ന പതിവ് വായ്പാപരിധിക്ക് പുറമെ അരശതമാനംകൂടി കടമെടുക്കാൻ അർഹത ലഭിക്കും.ഇതു പ്രകാരമാണ് നടപടി.ഓഡിറ്റ് പ്രകാരം കെ.എസ്.ഇ.ബിയുടെ 2023 – 24ലെ നഷ്ടം 549.21 കോടിയാണ്. ഇതിന്റെ 90 ശതമാനമായ 494.28 കോടി ഏറ്റെടുത്താണ് ധനവകുപ്പ് ഉത്തരവിറക്കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->

അതേസമയം ഈ നഷ്ടത്തിന്റെ പേരിലാണ് കഴിഞ്ഞ മാസം നിരക്ക് വർദ്ധന നടപ്പാക്കാൻ റെഗുലേറ്ററി കമ്മിഷൻ അനുമതി നല്‍കിയത്. നഷ്ടം സർക്കാർ ഏറ്റെടുത്തതോടെ നിരക്ക് വർദ്ധന സാങ്കേതികമായി അപ്രസക്തമാകും.എന്നാല്‍ കഴിഞ്ഞ വർഷത്തെ കെ.എസ്.ഇ.ബിയുടെ നഷ്ടം അടുത്ത വർഷത്തെ വരവില്‍ ഉള്‍ക്കൊള്ളിക്കുമെന്നും ഇനിയുള്ള വർഷങ്ങളിലെ നിരക്ക് വർദ്ധന കണക്കാക്കുമ്ബോള്‍ അത് വെട്ടിക്കുറയ്ക്കുമെന്നുമാണ് റെഗുലേറ്ററി കമ്മിഷന്റെ വിശദീകരണം.

2022-23വർഷം കെ.എസ്.ഇ.ബിയുടെ നഷ്ടം 913കോടിയായിരുന്നു.അതിന്റെ 75% ആയ 767.715 കോടി രൂപ സർക്കാർ ഏറ്റെടുത്തിരുന്നു.ഈ തുക ഈ വർഷം കെ.എസ്.ഇ.ബി.യുടെ നഷ്ടത്തില്‍ കുറവ് ചെയ്താണ് നിരക്ക് വർദ്ധന കണക്കാക്കിയതെന്നും റെഗുലേറ്ററി കമ്മിഷൻ അറിയിച്ചു.സമാനമായ രീതി അടുത്തവർഷവും സ്വീകരിക്കും.ഉപഭോക്താക്കള്‍ക്ക് നഷ്ടമുണ്ടാകില്ലെന്നും അവർ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button