അണുശക്തിനഗർ അയ്യപ്പക്ഷേത്രത്തിൽ ഡിസംബർ 14 മുതൽ ശ്രീമദ് ഭാഗവത സപ്താഹ യജഞം നടത്തുന്നു. മുഖ്യാചാര്യൻ ബ്രഹ്മശ്രീ മഞ്ചല്ലൂർ സതീഷിന്റെ കാർമ്മികത്വത്തിൽ നടക്കുന്ന യജഞത്തിൽ വരിഞ്ഞം ശുഭാംഗനും കൊടുമൺ ദീപകും സഹആചാര്യന്മാരും, ശിവശങ്കര കുറുപ്പ് കാര്യദർശിയുമായിരിക്കും.
ഡിസംബർ 13 ശനിയാഴ്ച സമ്പൂർണ്ണ നാരായണീയതോടെ ആരംഭിക്കുന്ന ചടങ്ങുകളിൽ ദിവസവും വിശേഷാൽ പൂജകളും, വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ ഭജനയും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ക്ഷേത്രഭാരവാഹികളുമായി (മൊബൈൽ: 8097282545) ബന്ധപ്പെടാവുന്നതാണ്.–Shreeprasad VMob: 9321102327
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക






