വയനാട് മാനന്തവാടിയില്‍ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച്‌ ക്രൂരമർദനം. പയ്യംമ്ബള്ളിയിലെ മാതനെയാണ് ഒരുസംഘം വിനോദ സഞ്ചാരികള്‍ ആക്രമിച്ചത്.ഇന്നലെയായിരുന്നു സംഭവം.

രണ്ടുസംഘങ്ങള്‍ തമ്മില്‍ സംഘർഷത്തിലേർപ്പെട്ടത് തടയാൻ ചെന്നതായിരുന്നു മാതൻ .കല്ലുമായി ആക്രമിക്കാനൊരുങ്ങിയ യുവാവിനെ മാതന്‍ തടയുകയായിരുന്നു. കൈപിടിച്ച്‌ മാനന്തവാടി- പുല്‍പ്പള്ളി റോഡിലൂടെ കാറില്‍ അരക്കിലോമിറ്ററോളം വലിച്ചിഴച്ചെന്നാണ് പരാതി. അരയ്ക്കും കൈകാലുകള്‍ക്കും പരിക്കേറ്റ മാതനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക