സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മുക്കുപണ്ടം പണയം വെച്ച്‌ തട്ടിപ്പു നടത്തി ഒളിവില്‍ കഴിഞ്ഞിരുന്ന യുവതി പിടിയില്‍.വലപ്പാട് കോതകുളം സ്വദേശി പൊന്തേല വളപ്പില്‍ ഫാരിജാൻ (45) നെയാണ് കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.

ചെന്ത്രാപിന്നിയിലെ സ്വകാര്യ ഫിനാൻസ് കമ്ബനിയില്‍ മുക്കുപണ്ടം പണയം വെച്ച കേസിലാണ് ഫാരിജാനെ അറസ്റ്റ് ചെയ്തത്. 1,90000 രൂപയാണ് ഈ ബാങ്കില്‍ നിന്ന് തട്ടിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരളത്തിലെ പല ജില്ലകളിലായി യുവതിക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്. 12 മുക്കുപണ്ട പണയ കേസ്, വാഹനങ്ങള്‍ വാടകക്കെടുത്ത് മറിച്ചു വിറ്റ കേസ് എന്നിവയില്‍ പ്രതിയാണ് ഇവർ. കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, കാട്ടൂർ, വലപ്പാട് സ്റ്റേഷനുകളിലും ഇവർക്കെതിരെ കേസുകളുണ്ട്. ഈ കേസ്സുകളിലായി ഒളിവില്‍ കഴിഞ്ഞു വരുന്നതിനിടെയാണ് മലമ്ബുഴ ഡാമിനു സമീപത്തുള്ള ഒരു റിസോർട്ടില്‍ നിന്ന് കയ്പമംഗലം പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കുറ്റകൃത്യങ്ങളില്‍ ഏർപ്പെട്ടതിനുശേഷം മൊബൈല്‍ നമ്ബർ മാറ്റി ഉപയോഗിക്കുന്ന ശീലമുള്ള ഇവരെ തൃശ്ശൂർ റൂറല്‍ സൈബർ സെല്ലിൻ്റെ സഹായത്തോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത ഇവരെ കോടതിയില്‍ ഹാജരാക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക