ലോറി പാഞ്ഞുകയറി നാല് പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം. കരിമ്ബ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളാണ് മരിച്ചത്.ഒരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്.

ചെറുള്ളി അബ്ദുല്‍ സലാമിന്റെ മകള്‍ ഇർഫാന ഷെറിൻ, അബ്ദുല്‍ റഫീഖിന്റെ മകള്‍ റിത ഫാത്തിമ, സലാമിന്റെ മകള്‍ നിതാ ഫാത്തിമ, ഷറഫുദ്ദീന്റെ മകള്‍ എ.എസ്.ആയിഷ എന്നിവരാണ് മരിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്നു വൈകിട്ട് നാലുമണിയോടെയാണ് അപകടമുണ്ടായത്. സ്കൂളില്‍ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥിനികളുടെ ഇടയിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുവന്ന ലോറി മറിയുകയായിരുന്നു. മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോള്‍ ബ്രേക്ക് ചവിട്ടിയെങ്കിലും വാഹനം നിയന്ത്രിക്കാനായില്ലെന്നും റോഡില്‍ തെന്നലുണ്ടായിരുന്നുവെന്നുമാണ് ഡ്രൈവറുടെ മൊഴി. ചാറ്റല്‍ മഴയും റോഡിലെ തെന്നലും കാരണം വാഹനം നിയന്ത്രിക്കാനായില്ലെന്നും ഡ്രൈവർ മൊഴി നല്‍കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക