സിറിയയുടെ പൂര്‍ണ നിയന്ത്രണം വിമതരുടെ കയ്യിലായതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രസിഡന്റ് ബഷര്‍ അല്‍ അസദ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ടതായി അഭ്യൂഹം. തലസ്ഥാന നഗരമായ ഡമാസ്‌കസ് വിമത സേന പിടിച്ചതിനു തൊട്ടു മുന്‍പ് രാജ്യം വിട്ട ബഷാര്‍ അല്‍ അസദിന്റെ വിമാനം അപ്രത്യക്ഷമായതോടെയാണ് അഭ്യൂഹം ഉയര്‍ന്നത്. സിറിയന്‍ പ്രാദേശിക സമയം ഞായറാഴ്ച പുലര്‍ച്ചെ പ്രസിഡന്റ് ബാഷര്‍ അല്‍ അസദുമായി പുറപ്പെട്ടെന്നു കരുതുന്ന വിമാനം തകര്‍ന്നുവീഴുകയോ വെടിവച്ചിടുകയോ ചെയ്‌തെന്ന തരത്തിലുള്ള അഭ്യൂഹങ്ങളാണ് ഉയരുന്നത്.
നിരീക്ഷണ വെബ്‌സൈറ്റില്‍നിന്ന് വിമാനം പൊടുന്നനെ അപ്രത്യക്ഷമായതാണ് ഇതിനു പിന്നിലെ കാരണം. വിമാന സ്‌പോട്ടിങ് സൈറ്റായ ഫ്‌ലൈറ്റ് റഡാര്‍ 24ല്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം സിറിയന്‍ എയര്‍ വിമാനക്കമ്ബനിയുടെ 9218 ഇല്യൂഷിന്‍-76 എന്ന വിമാനം ഡമാസ്‌കസ് വിമാനത്താവളത്തില്‍നിന്നു പറന്നുയരുന്നതും പിന്നീട് സിറിയയുടെ തീരമേഖലയിലേക്കു നീങ്ങുന്നതും കാണാം. ലറ്റാക്കിയയിലേക്കായിരുന്നു വിമാനത്തിന്റെ പോക്കെന്നായിരുന്നു അനുമാനം.
എന്നാല്‍ പെട്ടെന്ന് ഈ വിമാനം യാത്ര എതിര്‍ദിശയിലേക്കു മാറ്റി. മിനിറ്റുകള്‍ക്കുള്ളില്‍ ഹോംസ് നഗരത്തിനു സമീപം റഡാറില്‍നിന്ന് വിമാനം അപ്രത്യക്ഷമാകുകയും ചെയ്തു. അസദ് എങ്ങോട്ടാണ് പോയതെന്നുള്ള വിവരങ്ങള്‍ സിറിയന്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. മാത്രമല്ല, അഭ്യൂഹങ്ങളെക്കുറിച്ചു പ്രതികരിക്കാനും അവര്‍ തയാറായിട്ടില്ല. 3,650 മീറ്ററില്‍നിന്ന് 1,070 മീറ്ററിലേക്ക് വിമാനം താഴ്ന്നതിനു പിന്നില്‍ മിസൈല്‍ ആക്രമണം, വിമാനത്തിന്റെ യന്ത്രത്തകരാര്‍ തുടങ്ങിയവയാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം. അതേസമയം, പഴയ വിമാനങ്ങളുടെ ട്രാന്‍സ്‌പോണ്ടറുകളുടെ കാലപ്പഴക്കം, ട്രാന്‍സ്‌പോണ്ടര്‍ സ്വിച്ച് ഓഫ് ചെയ്തു വച്ചത്, പ്രദേശത്തെ ജിപിഎസ് തടയുന്ന ജാമ്മറുകളുടെ പ്രവര്‍ത്തനം, മിലിറ്ററി ഫ്രീക്വന്‍സിയിലേക്കു മാറ്റിയത് തുടങ്ങിയവ മൂലം ഡേറ്റയില്‍ പിഴവു വരാമെന്ന് ഫ്‌ലൈറ്റ് റഡാര്‍ പറയുന്നു.
ബഷാര്‍ യാത്ര ചെയ്യുകയായിരുന്ന വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായെന്നും വിമാനം തകര്‍ന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഫ്‌ളൈറ്റ് നമ്ബര്‍ സിറിയന്‍ എയര്‍ 9218 ഇല്യൂഷിന്‍-76 വിമാനമാണ് ഡമാസ്‌കസില്‍ നിന്ന് അവസാനമായി പറന്ന വിമാനമെന്ന് ഫ്‌ളൈറ്റ് ട്രാക്കര്‍മാര്‍ വ്യക്തമാക്കുന്നു. ഈ ഫ്‌ളൈറ്റില്‍ ബഷാര്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രതിപക്ഷ വിമതര്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം പിടിച്ചടക്കുന്നതിന് മുന്‍പാണ് ഈ വിമാനം പറന്നുയര്‍ന്നത്. ആദ്യം കിഴക്കോട്ട് പറന്ന വിമാനം പിന്നീട് വടക്കോട്ട് തിരിഞ്ഞു. പിന്നാലെ പാശ്ചാത്യ സിറിയന്‍ നഗരമായ ഹോംസിന് മുകളില്‍ വട്ടമിട്ട് പറന്ന വിമാനത്തിന്റെ സിഗ്‌നലുകള്‍ നഷ്ടമായി.
ബഷാര്‍ രാജ്യം വിട്ടത് ചൂണ്ടിക്കാട്ടി വിമതര്‍ ഡമാസ്‌കസ് സ്വതന്ത്രമായെന്ന് പ്രഖ്യാപിച്ചിരുന്നു. വിമതര്‍ ഡമാസ്‌കസിലേയ്ക്ക് കടന്നതിനുശേഷം ബഷാര്‍ പരസ്യമായി പ്രത്യക്ഷപ്പെട്ടിട്ടില്ല. ബഷാറിനെ കണ്ടെത്താനുള്ള നീക്കങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ് വിമത ശക്തികള്‍. ഉയരത്തിലുണ്ടായ മാറ്റവും പെട്ടെന്നുള്ള അപ്രത്യക്ഷമാകലും ബഷാറിന്റെ വിമാനം വെടിവച്ചിട്ടതാകാനുള്ള സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. റഡാറില്‍ നിന്ന് അപ്രത്യക്ഷമായ വിമാനം ലെബനന്‍ വ്യോമാതിര്‍ത്തിക്ക് പുറത്തായി വടക്കന്‍ അക്കറിന് സമീപത്തുവച്ച് 3650 മീറ്റര്‍ ഉയരത്തില്‍ നിന്ന് 1070 മീറ്റര്‍ ഉയരത്തിലേയ്ക്ക് താഴ്ന്നു. ബഷാര്‍ സഞ്ചരിക്കുകയായിരുന്ന വിമാനം തകര്‍ന്നതായിരിക്കാമെന്ന് 3ഡി ഫ്‌ളൈറ്റ് റഡാര്‍ ഡാറ്റയും വ്യക്തമാക്കുന്നു.
വിമാനത്തിന്റെ ക്രമരഹിതമായ വ്യോമപാതയും വിമാനം തകര്‍ന്നിരിക്കാമെന്ന സൂചനകളാണ് നല്‍കുന്നതെന്ന് മറ്റ് ചില റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാട്ടുന്നു. സെക്കന്റുകള്‍ക്കുള്ളിലാണ് 6700 മീറ്ററുകള്‍ നഷ്ടമായതെന്നും അതിനാല്‍ വിമാനം തകരാനുള്ള അല്ലെങ്കില്‍ പൊട്ടിത്തെറിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ലെന്നും ചില മാദ്ധ്യമങ്ങള്‍ പറയുന്നു. ബഷാര്‍ സഞ്ചരിച്ചതെന്ന് പറയപ്പെടുന്ന വിമാനം പൊട്ടിത്തകരുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

















