റായ്ഗഡ്:ംകേരളീയ കൾച്ചറൽ സൊസൈറ്റി പൻവേൽ റായ്ഗഡിന്റ ആഭിമുഖ്യത്തിൽ പതിമൂന്നാമത് പുരുഷ വനിതാ വടംവലി മത്സരം ഡിസംബർ 8 ന് നടത്തപ്പെടുന്നു.ഞായറാഴ്ച ഉച്ചതിരിഞ്ഞ് 2 മണി മുതൽ ന്യൂ പൻവേലിലെ സെക്ടർ 2-ൽ ഉള്ളശാന്തി നികേതൻ സ്കൂളിന് സമീപമുള്ള അംബേ മാതാ ഗ്രൗണ്ടിൽ ആണ് വടം വലി മത്സരം അരങ്ങേറുക. മഹാരാഷ്ട്രയിലെയും മഹാരാഷ്ട്രയുടെ അതിർത്തി സംസ്ഥാനങ്ങളിലെയും മലയാളികളുടെ സാമൂഹിക, സാംസ്കാരിക, സാമുദായിക സംഘടനകളെയും, സ്ഥാപനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് മത്സരം നടക്കുന്നത്. കേരളീയ കൾച്ചറൽ സൊസൈറ്റി (കെ.സി.എസ്)പൻവേലിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായുള്ള പതിമൂന്നാമത് പുരുഷ വനിതാ വടംവലി മത്സരമാണ് നടത്തപ്പെടുന്നത്.
പുരുഷ വിഭാഗം ടീമുകൾ
1) മേരി മാതാ ചർച്ച്-( സാകിനക്ക)
2) റീടേൽ സേൽസ് സെക്യൂർ സൊലൂഷൻസ് – (വസായ്)
3) കേരള സമാജം ആൽഫ ഫ്രണ്ട്സ്-(സൂറത്ത് )
4) കേരള സമാജം – ഗോഡ്സ് ഓൺ-(സൂറത്ത്)
5) കേരള സമാജം കിം ലയേൺസ്-( സൂറത്ത് )
6) കൈരളി കേരള കൾച്ചറൽ അസോസിയേഷൻ-( ആനന്ദ് സൂറത്ത് )
7) തടി വാല ചർച്ച് -( പൂനെ)
8) സെന്റ് ജോർജ് ഫെറോന ചർച്ച് -( പൻവേൽ)
9) ശ്രീ മുത്തപ്പൻ സേവാ സംഘം ട്രസ്റ്റ് -( കാന്ത കോളനി ) A team
10) ശ്രീ മുത്തപ്പൻ സേവാ സംഘം ട്രസ്റ്റ് -( കാന്താ കോളനി ) B team
11) ഓട്ടോ ബൻ ട്രക്കിംഗ് PVT LTD-(പൻവേൽ)
12) സെന്റ് ജോസഫ് ചർച്ച്-( അക്കുർദി -പൂനെ)
13) കേരള കൾച്ചറൽ സൊസൈറ്റി (പൻവേൽ)
14) സെന്റ് അൽഫോൻസ ചർച്ച് -( കാലേ വാടി – പൂനെ)
വനിതാ വിഭാഗം ടീമുകൾ
1) പർഫെക്ട് മോൾഡ്സ്-( വസായ് )
2) സെന്റ് ജോർജ് ഫെറോന ചർച്ച്-(പൻ വേൽ)
3) ശ്രീ മുത്തപ്പൻ സേവാ സംഘം ട്രസ്റ്റ് കാന്താ കോളനി ) A team
4) ശ്രീ മുത്തപ്പൻ സേവാ സംഘം ട്രസ്റ്റ് – കാന്ത കോളനി) B team
പരിപാടിയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന പുരുഷ വിഭാഗം ടീമിന് 50000/- രൂപയും ട്രോഫിയും പ്രശസ്തിത്വവും രണ്ടാം സ്ഥാനം 25000(- രൂപയും ടോഫിയും പ്രശസ്തി പത്രവും മൂന്നാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് 5111/- രൂപയും ട്രോഫിയും പ്രശസ്തിപത്രവും നൽകുന്നതായിരിക്കും വനിതാ വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് 15111/- രൂപയും ട്രോഫിയും പ്രശസ്തി പത്രവും, രണ്ടാം സ്ഥാനം 7111/- രൂപയും തോപ്പിയും പ്രശസ്തിയും പത്രവും മൂന്നാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് 3111/- രൂപയും, മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ ടീമിനും ട്രോഫിയും പ്രശസ്തിപത്രവും പ്രോത്സാഹന സമ്മാനമായി നൽകുന്നതായിരിക്കും കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പരുമായി ബന്ധപ്പെടാവുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക Ph:9967327424 8879511868കെ സി എസ് പ്രസിഡന്റ് (മനോജ് കുമാർ എം എസ്) 99573274249920628702