റായ്ഗഡ്: കെ.സി എസ് ഓഫിസ് അങ്കണത്തിൽ വച്ച് നടന്ന പത്താമത് വാർഷിക പൊതുയോഗത്തിൽ സെക്രട്ടറി മുൻ പൊതുയോഗത്തിന്റെ മിനിട്‌സും, ശേഷം ജോയിന്റ്‌ സെക്രെട്ടറി പ്രവർത്തന റിപ്പോർട്ടും, ജോയിന്റ് ട്രഷറർ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. ഇവ പൊതുയോഗം പാസ്സാക്കിയതിനെ തുടർന്ന് അടുത്ത അജണ്ടയായ തിരഞ്ഞെടുപ്പിലേക്ക് കടക്കുകയും, പ്രസിഡന്റ് നിലവിലുള്ള കമ്മിറ്റി പിരിച്ചുവിടുന്നതായും അറിയിച്ചു. പൊതുയോഗത്തിൽ പുതിയ കെ.സി.എസ്. ഭാരവാഹികളെ തിരഞ്ഞെടുത്തു.. തിരഞ്ഞെടുത്തവരുടെ പേരുവിവരങ്ങൾ താഴെ ചേർക്കുന്നു.

  • 1- മനോജ് കുമാർ എം.എസ്. കുട്ടി.(പ്രസിഡന്റ്)
  • 2- കെ.ബി. പ്രഭാകരൻ. (വൈസ് പ്രസിഡന്റ്)
  • 3- മുരളി കെ നായർ. (സെക്രട്ടറി)
  • 4- രമേശ് റ്റി.വി. (ജോയിന്റ് സെക്രട്ടറി)
  • 5- ബാബുരാജ്.കെ.നായർ. (ട്രഷറർ)
  • 6- ഒ.സി. അലക്സാണ്ടർ (ജോയിന്റ് ട്രഷറർ)
  • 7- അനിൽ കുമാർ പിള്ള. (ജനറൽ കൺവീനർ & കമ്മറ്റി അംഗം)
  • 8- തമ്പി. വി.തോമസ്. (കമ്മറ്റി അംഗം)
  • 9- ഉണ്ണികൃഷ്ണൻ നായർ.(കമ്മറ്റി അംഗം)
  • 10- അനിൽ കുമാർ എം.എസ്.(കമ്മറ്റി അംഗം)
  • 11- രമേശ് ഗോപാലകൃഷ്ണൻ. (കമ്മറ്റി അംഗം).

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും, സാമൂഹിക പ്രവർത്തനങ്ങൾക്കും മുൻഗണന നൽകുന്നതായിരിക്കണം പുതിയ കമ്മിറ്റിയുടെ ചുമതല എന്ന് പ്രസിഡന്റ് പൊതുയോഗത്തിൽ അറിയിച്ചു. കൂടാതെ റെയിൽവേ സംബന്ധമായോ, മറ്റേതെങ്കിലും അത്യാവശ്യ ഘട്ടങ്ങളിലോ എന്താവശ്യങ്ങൾക്കും ഏതുസമയത്തും (24 മണിക്കൂർ) 9967327424/ 9920628702 എന്ന നമ്പറിൽ പ്രസിഡന്റുമായി ബന്ധപ്പെടാവുന്നതാണെന്നും അധ്യക്ഷൻ പൊതുയോഗത്തിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക പ്രസിഡന്റ്മനോജ് കുമാർ എം.എസ്. 9967327424 സെക്രട്ടറി മുരളി.കെ.നായർ 9324929113

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക