കേരളീയ കൾച്ചറൽ സൊസൈറ്റി പൻവേലിന്‍റെ (KCS Panvel) ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷ പരിപാടിയുടെ ഭാഗമായി മഹാരാഷ്ട്രയിലെയും, മുംബൈയിലെയും മലയാളി സാമൂഹിക, സാംസ്കാരിക, സാമുദായിക സംഘടനകളെയും, സ്ഥാപനങ്ങളെയും മഹാരാഷ്ട്രയുടെ അതിർത്തി സംസ്ഥാനങ്ങളിൽ നിന്നും ഉള്ളവരെയും ഉൾപ്പെടുത്തി വടംവലി മത്സരം നടത്തപ്പെടുന്നു. പുരുഷ / വനിതാ വിഭാഗങ്ങളുടെ വടംവലി മത്സരം ഡിസംബർ 8-ാം തീയതി ഞായറാഴ്ച ഉച്ചയ്‌ക്ക് 02:00 മണിക്ക് ന്യൂ പൻവേൽ, സെക്ടർ നമ്പർ-2 ലെ ശാന്തിനികേതൻ സ്കൂളിന് അടുത്തുള്ള അംബേ മാതാ മന്ദിറിന് സമീപത്തെ മൈതാനത്ത് വെച്ചാണ് നടത്തുന്നത്.മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ രജിസ്ട്രേഷൻ ഫീസ് പുരുഷ വിഭാഗം ഒരു ടീമിന് 2000/- രൂപയും വനിതാ ടീമിന് 1500/- രൂപ സഹിതം നവംബർ 24ന് മുൻപ് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
പുരുഷ വിഭാഗം: മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് 50, 000/- (അൻപതിനായിരം) രൂപയും ട്രോഫിയും, പ്രശസ്തി പത്രവും. രണ്ടാംസ്ഥാനം കരസ്ഥമാക്കുന്ന ടീമിന് 25000/- ( ഇരുപത്തി അയ്യായിരം) രൂപയും ട്രോഫിയും, പ്രശസ്തി പത്രവും. മൂന്നാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന്-5111/-(അയ്യായിരത്തി ഒരുനൂറ്റി പതിനൊന്നു ) രൂപയും ട്രോഫിയും, പ്രശസ്തി പത്രവും നല്കുന്നതായിരിക്കും.
വനിതാ വിഭാഗം: മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് 15, 111/-( പതിനയ്യായിരത്തി ഒരുന്നൂറ്റി പതിനൊന്ന്(രൂപയും ട്രോഫിയും, പ്രശസ്തി പത്രവും. രണ്ടാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന്, 7111/-( ഏഴായിരത്തി ഒരുന്നൂറ്റി പതിനൊന്ന്) രൂപയും (അയ്യായിരത്തി അഞ്ഞുറ്റി ഒന്ന്) ട്രോഫിയും, പ്രശസ്തി പത്രവും. മൂന്നാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് 3111/- (മൂവായിരത്തി ഒരുന്നൂറ്റി പതിനൊന്ന്) രൂപയും ട്രോഫിയും, പ്രശസ്തി പത്രവും നല്കുന്നതായിരിക്കും.
കൂടാതെ മത്സരത്തിൽ പങ്കെടുക്കുന്ന മറ്റ് എല്ലാ ടീമുകൾക്കും ട്രോഫിയും, പ്രശസ്തി പത്രവും നൽകി ആദരിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക കേരളീയ കൾച്ചറൽ സൊസൈറ്റിപ്രസിഡന്‍റ്മനോജ് കുമാർ എം.എസ്: 9967327424/8879511868/9920628702 Email: – [email protected]







