70 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും സാമ്ബത്തിക ഭേദമന്യേ പ്രതിവര്‍ഷം 5 ലക്ഷം രൂപയുടെ വരെ ചികിത്സ സൗകര്യം ലഭ്യമാക്കുന്ന പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയുടെ കീഴില്‍ വരുന്ന ആയുഷ്മാന്‍ വയ വന്ദന യോജന സംസ്ഥാനത്ത് ഉടന്‍ നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

ഈ പദ്ധതിയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ട് നാളുകളായി, കാര്‍ഡുകളുമായി ആശുപത്രികളില്‍ എത്തുന്ന വയോധികരായ രോഗികളോട് ഇത് നടപ്പിലാക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും നിര്‍ദ്ദേശമൊന്നും ലഭിച്ചിട്ടില്ല എന്ന് പറഞ്ഞു തിരിച്ചയക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുന്‍പ് പ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരത് യോജനയുടെ ( കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ) യുടെ ഗുണഭോക്താക്കളായ കുടുംബങ്ങളിലെ 70 വയസ്സ് കഴിഞ്ഞവര്‍ പുതുതായി രജിസ്റ്റര്‍ ചെയ്താല്‍ പഴയ സൗകര്യം നഷ്ടപ്പെടുമെന്ന സംവിധാനമാണ് സംസ്ഥാന സര്‍ക്കാര്‍ അവലംബിച്ചിരിക്കുന്നത്. ഇത് പാവപ്പെട്ട കുടുംബങ്ങളിലെ വയോധികരോട് ചെയ്യുന്ന കടുത്ത ദ്രോഹമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നിലവിലുള്ള പദ്ധതിയെ ഞെരിച്ചു കൊല്ലുന്ന സമീപനമാണ് കേരള സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. സംസ്ഥാന സര്‍ക്കാര്‍ കൃത്യമായി പൈസ നല്‍കാത്തതിനാല്‍ എം. പാനല്‍ ചെയ്ത ഒട്ടുമിക്ക സ്വകാര്യ ആശുപത്രികളും ഈ പദ്ധതിയില്‍ നിന്നും പിന്മാറി കഴിഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളിലും – സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും ഇത്തരം രോഗികള്‍ക്ക് മരുന്നും ശസ്ത്രക്രിയക്കും മറ്റും ആവശ്യമായ ഉപകരണങ്ങളും പുറമെ നിന്നും പൈസ നല്‍കി വാങ്ങേണ്ടുന്ന അവസ്ഥയാണ്. ഒരര്‍ത്ഥത്തില്‍ ഈ പദ്ധതിയുടെ പ്രയോജനം അര്‍ഹരായ രോഗികള്‍ക്ക് ലഭിക്കുന്നില്ല എന്നു സാരം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക