വാഹനങ്ങളുമായി വഴിയിൽ ഇറങ്ങുന്ന സാധാരണക്കാരെ എ ഐ ക്യാമറ വച്ചും, പോലീസ്, എം വി ഡി പരിശോധനകൾ മുട്ടിന് മുട്ടിന് നടത്തിയും കൊല്ലാക്കൊല ചെയ്യുകയാണ് സർക്കാർ. റോഡ് സുരക്ഷ ലക്ഷ്യമിട്ടല്ല മറിച്ച് സർക്കാർ ഖജനാവ് നിറയ്ക്കാനായി ഭാരിച്ച പിഴ ചുമത്തുന്നതിന് വേണ്ടിയാണ് ഇത്തരം നടപടികൾ ഉണ്ടാകുന്നത്. എന്നാൽ സർക്കാരിന്റെ ഉത്തരവാദിത്വത്തിലുള്ള കെഎസ്ആർടിസി ബസുകൾക്ക് ഈ നിയമങ്ങൾ ബാധകമല്ല എന്ന നിലയിലാണ് കാര്യങ്ങൾ.

ഇന്ന് പാലായിൽ അമിതവേഗതയിൽ ഓവർടേക്ക് ചെയ്യുന്നതിനിടെ കാറും ബൈക്കും ഇടിച്ചു തെറിപ്പിച്ച കെഎസ്ആർടിസി ബസ്സിന് ഇൻഷുറൻസോ, പൊലൂഷൻ സർട്ടിഫിക്കറ്റും ഇല്ല എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. പരിവാഹൻ വെബ്സൈറ്റ് പരിശോധിക്കുമ്പോൾ ലഭ്യമാകുന്ന വിവരങ്ങൾ പ്രകാരം ഇന്ന് അപകടമുണ്ടാക്കിയ കോതമംഗലം ഡിപ്പോയിലെ KL- 15- 8261 എന്ന രജിസ്ട്രേഷനിലുള്ള ബസ്സിന് ഇൻഷുറൻസും പൊലൂഷൻ സർട്ടിഫിക്കറ്റും ഇല്ല എന്ന് വ്യക്തമാകുന്നത്. 14 വർഷത്തിലധികം പഴക്കമുള്ള വാഹനത്തിന്റെ ഇൻഷുറൻസ് കാലാവധി 2020 മെയ് മാസത്തിൽ അവസാനിച്ചതാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാലായിൽ നിന്ന് പൂഞ്ഞാർ ദിശയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് മറ്റൊരു ബസ്സിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടായത്. തിരക്കുള്ള വഴിയിൽ തിരക്കുള്ള നേരത്ത് അമിതവേഗതയിൽ ഓവർടേക്ക് ചെയ്യാനുള്ള ശ്രമത്തിനിടയിൽ കാറിനേയും ബൈക്കിനെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ബൈക്ക് യാത്രികന് പരിക്കേറ്റിട്ടുണ്ട്. അപകടത്തിന്റെ വീഡിയോ ദൃശ്യം ചുവടെ കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക