വാട്സ്‌ആപ്പ് നമ്ബർ ഹാക്ക് ചെയ്ത് പണം തട്ടുന്ന സംഘത്തെ കുറിച്ച്‌ ജാഗ്രതാ നിർദേശവുമായി പൊലീസ്. ഒരാളുടെ വാട്സ്‌ആപ്പ് നമ്ബർ ഹാക്ക് ചെയ്ത ശേഷം ആ നമ്ബർ ഉള്‍പ്പെട്ട വിവിധ ഗ്രൂപ്പുകളിലെ അംഗങ്ങളുടെ വാട്സ്‌ആപ്പ് നമ്ബറുകള്‍ തുടർന്നു ഹാക്ക് ചെയ്യുന്നതാണ് തട്ടിപ്പിന്റെ രീതി. വാട്സാപ്പിലേക്ക് ഒരു ആറക്ക നമ്ബർ വന്നിട്ടുണ്ടാകും എന്നും അതൊന്നു അയച്ചു നല്‍കുമോ എന്നും ചോദിച്ചാണ് തട്ടിപ്പിന്റെ തുടക്കം.

അടുത്തു പരിചയമുള്ള ഏതെങ്കിലും അംഗത്തിന്റെ പേരില്‍ ആകും അഭ്യർത്ഥന എന്നതിനാല്‍ പലരും ഇതിനു തയ്യാറാകുന്നു. നമ്ബർ പറഞ്ഞു കൊടുക്കുന്നതോടെ വാട്സ്‌ആപ്പ് ഹാക്ക് ആക്കും. ഹാക്ക് ചെയ്യുന്ന നമ്ബർ ഉള്‍പ്പെട്ടിട്ടുള്ള ഗ്രൂപ്പുകളിലേക്കും ആളുകളിലേക്കും കടന്നുകയറാൻ തട്ടിപ്പുകാർക്ക് വളരെ വേഗം കഴിയുന്നു എന്നതാണ് ഈ തട്ടിപ്പ് രീതിയുടെ അപകടം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മാത്രമല്ല, വാട്സ്‌ആപ്പ് മുഖേന പങ്കുവയ്ക്കപ്പെടുന്ന പേഴ്സണല്‍ മെസേജുകളിലേക്കും, ചിത്രങ്ങള്‍, വീഡിയോ എന്നിവയിലേക്ക് എല്ലാം തട്ടിപ്പുകാർക്ക് ആക്സസ് ലഭിക്കുന്നതാണ്. സഹായ അഭ്യർത്ഥനയ്ക്ക് പുറമേ ബ്ലാക്ക്മെയില്‍ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്കും ഇതു വഴിവയ്ക്കാം. തട്ടിപ്പ് തിരിച്ചറിഞ്ഞ് ഇര തന്റെ വാട്സ്‌ആപ്പ് ഹാക്ക് ചെയ്തു എന്ന് മുന്നറിയിപ്പ് മെസ്സേജ് ഗ്രൂപ്പുകളിലും പരിചയക്കാർക്കും ഷെയർ ചെയ്താലും ഈ മെസ്സേജ് തട്ടിപ്പുകാർ തന്നെ ഡിലീറ്റ് ചെയ്യുന്നു എന്ന പ്രശ്നവും കണ്ടെത്തിയിട്ടുണ്ട്.

അപരിചിതരുടെ മാത്രമല്ല പരിചിതരുടെ നമ്ബറുകളില്‍ (കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ) നിന്ന് ഉള്‍പ്പെടെ ഒ ടി പി നമ്ബറുകള്‍ പറഞ്ഞുകൊടുക്കണമെന്ന് ആവശ്യവുമായി വരുന്ന മെസ്സേജുകള്‍ക്ക് ഒരു കാരണവശാലും മറുപടി നല്‍കരുത്. കൂടാതെ വാട്സാപ്പിലെ ടൂ സ്റ്റെപ് വെരിഫിക്കേഷൻ ആക്റ്റീവ് ആക്കി വയ്‌ക്കണമെന്നും പൊലീസ് നിർദേശിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക