മുംബൈ:ട്രോംബെ ടൗൺഷിപ്പ് ഫൈൻ ആർട്സ് ക്ലബ്ബിന്റെ (TTFAC) 55-ാം വാർഷികാഘോഷങ്ങൾ നവംബർ 23, 24 തീയതികളിൽ അണുശക്തിനഗറിൽ നടക്കുന്നു. ഒന്നാം ദിവസം ‘വയലി സംഘം’, തൃശ്ശൂർ അപതരിപ്പിക്കുന്ന, മുളയിൽ നിർമ്മിച്ച വാദ്യോപകരണങ്ങൾ ഉപയോഗച്ചുള്ള ഗാനമേളന്യായ “മുള വാദ്യം” അവതരിപ്പിക്കും. രണ്ടാം ദിവസം നടക്കുന്ന പൊതുസമ്മേളനത്തിലും, വാർഷിക മത്സരങ്ങളുടെ സമ്മാനദാന ചടങ്ങിലും പ്രശസ്ത എഴുത്തുകാരനും പ്രക്ഷേപകനും നിരൂപകനുമായ ഡോ. എം. രാജീവ്കുമാർ മുഖ്യാതിഥി ആയിരിക്കും.

തുടർന്ന്, ക്ലബ്ബിന്റെ ഭരതനാട്യ ക്ലാസിലെയും പാശ്ചാത്യനൃത്ത ക്ലാസിലെയും വിദ്യാർത്ഥികളുടേയും നൃത്തപരിപാടികളും, ഇക്കൊല്ലത്തെ വാർഷിക മത്സരത്തിൽ സമ്മാനാർഹമായ നാടൻപാട്ടുകളും അരങ്ങിലെത്തും. കൂടുതൽ വിവരങ്ങൾക്ക് സെക്രട്ടറി വിജു ചിറയിലുമായി (മൊബൈൽ: 98698 36210) ബന്ധപ്പെടാം.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക







