ഫ്ലിപ്കാർട്ട് ഫ്രീഡം സെയില്‍ ആരംഭിച്ചു. പ്ലസ്, വിഐപി മെമ്ബർമാർക്ക് ഒരു ദിവസം മുൻപ് സെയില്‍ ആക്സസ് ലഭിച്ചിരുന്നു.ഇപ്പോള്‍ എല്ലാ യൂസർമാർക്കുമായാന് ഫ്രീഡം സെയില്‍ ആരംഭിച്ചിരിക്കുന്നത്. എട്ട് ദിവസത്തേക്കാണ് ഫ്രീഡം സെയില്‍ നടക്കുക. വിവിധ സ്മാർട്ട്ഫോണുകള്‍ അതിശയിപ്പിക്കുന്ന വിലക്കിഴിവില്‍ ലഭിക്കുമെന്ന് ഫ്ലിപ്കാർട്ട് അറിയിച്ചു.
ക്രെഡിറ്റ് കാർഡ് ഓഫറുകളും അവതരിപ്പിച്ചു. ഐസിഐസിഐ ബാങ്കിൻ്റെയും ബാങ്ക് ഓഫ് ബറോഡയുടെയും കാർഡുകള്‍ക്ക് 10 ശതമാനം വരെ ഇൻസ്റ്റൻ്റ് ഡിസ്കൗണ്ട് ലഭിക്കും. ഇഎംഐ പർച്ചേസുകള്‍ക്കും വിലക്കിഴിവുണ്ട്. നോ കോസ്റ്റ് ഇഎംഐ, എക്സ്ചേഞ്ച് ഓഫറുകള്‍ തുടങ്ങി മറ്റ് ഓഫറുകളും ലഭിക്കും.
സ്മാർട്ട്ഫോണുകള്‍ക്കായി പ്രത്യേക പേജ് തന്നെ ഫ്ലിപ്കാർട്ടിലുണ്ട്. സെയിലിൻ്റെ ഭാഗമായി 79,900 രൂപ വിലയുള്ള ഐഫോണ്‍ 16 ഫോണ്‍ 69,999 രൂപയ്ക്ക് ലഭിക്കും. മോട്ടോ എഡ്ജ് 60യുടെ വില 25,999 രൂപയില്‍ നിന്ന് 20,999 രൂപയായി കുറഞ്ഞു. 59,999 രൂപ വിലയുള്ള സാംസങ് ഗ്യാലക്സി എസ്24 എഫ്‌ഇ ഫ്രീഡം സെയില്‍ 35,999 രൂപയ്ക്ക് ലഭിക്കും. 74,999 രൂപയില്‍ നിന്ന് സാംസങ് ഗ്യാലക്സി എസ്24ൻ്റെ വില 46,999 രൂപയായും കുറഞ്ഞു.
ഇതോടൊപ്പം വിവോ ടി4, നതിങ് ഫോണ്‍ 3എ, റിയല്‍മി ജിടി, പോകോ എഫ്7 തുടങ്ങിയ ഫോണുകള്‍ക്കും വിലക്കുറവുണ്ട്. ഇതോടൊപ്പം ടെലിവിഷൻ, ലാപ്ടോപ്പ്, ഹോം അപ്ലയൻസസ്, വസ്ത്രങ്ങള്‍ തുടങ്ങി എല്ലാത്തിനും ഓഫറുകളുണ്ട്.
ഫ്ലിപ്കാർട്ട് ഫ്രീഡം സെയിലിന് സമാന്തരമായി ആമസോണില്‍ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവല്‍ നടക്കുകയാണ്. ഈ സെയിലിലും വൻ വിലക്കുറവില്‍ സാധനങ്ങള്‍ ലഭിക്കും. മൊബൈല്‍ ഫോണ്‍, ഇലക്‌ട്രോണിക്സ്, ഹോം അപ്ലയൻസസ്, സ്മാർട്ട് ടിവി തുടങ്ങിയവയ്ക്കൊക്കെ വിലകുറയും. 1.35 ലക്ഷം രൂപയുടെ എസ് 24 അള്‍ട്ര ഇപ്പോള്‍ 79,999 രൂപയ്ക്ക് ലഭിക്കും.








