ആഴ്ചയില്‍ അഞ്ചുദിവസം പ്രവൃത്തി ദിനമെന്ന ബാങ്ക് ജീവനക്കാരുടെ ആവശ്യം ഇതുവരെ സർക്കാർ അംഗീകരിച്ചിട്ടില്ല. ഡിസംബറില്‍ തീരുമാനം സർക്കാർ പരിഗണിച്ചേക്കും എന്ന് സൂചന. സർക്കാർ അനുമതി നല്‍കിയാല്‍ അടുത്ത വർഷം മുതല്‍ ബാങ്ക് ജീവനക്കാർക്ക് ആഴ്ചയില്‍ അഞ്ച് ദിവസത്തെ പ്രവൃത്തി ദിനം ആസ്വദിക്കാം.

ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും ജീവനക്കാരുടെ യൂണിയനുകളും ഇക്കാര്യത്തില്‍ ധാരണയില്‍ എത്തിയെങ്കിലും സർക്കാരിൻ്റെ അന്തിമ തീരുമാനം ആയിട്ടില്ല. 2023 ഡിസംബറില്‍ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും ബാങ്ക് യൂണിയനുകളും തമ്മില്‍ ഒരു ധാരണാപത്രം ഒപ്പുവെച്ചിരുന്നു. കരാറില്‍ പൊതു, സ്വകാര്യ മേഖലാ ബാങ്കുകള്‍ ഉള്‍പ്പെടുന്നു. 2024 മാർച്ച്‌ എട്ടിനാണ് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷനും തമ്മില്‍ ഒരു സംയുക്ത കരാർ ഒപ്പുവച്ചുത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആഴ്ചയില്‍ അഞ്ചു ദിവസം പ്രവൃത്തി ദിനമാക്കി വാരാന്ത്യത്തില്‍ ശനി, ‍ ‍ഞായ‍ർ ദിവസങ്ങളില്‍ അവധി നല്‍കണമെന്നാണ് ബാങ്ക് അസോസിയേഷനുകളുടെ നി‍ർദേശം. . സർക്കാർ അംഗീകരിച്ചാല്‍ മാത്രമേ തീരുമാനം നടപ്പാക്കാൻ ആകൂ. ബാങ്ക് ജീവനക്കാർക്ക് ശനി, ഞായർ ദിവസങ്ങളില്‍ അവധി നല്‍കിയാല്‍ മറ്റു ദിവസങ്ങളിലെ പ്രവൃത്തി സമയം 40 മിനിറ്റ് കൂടെ നീട്ടും. രാജ്യത്തെ വിവിധ നഗരങ്ങളില്‍ ബാങ്കുകള്‍ സാധാരണയായി രാവിലെ 9.30 നും വൈകുന്നേരം 5.30 നും ഇടയിലാണ് പ്രവർത്തിക്കുന്നത്. ശനിയാഴ്ചളും ബാങ്കുകള്‍ക്ക് അവധി നല്‍കിയാല്‍ ബാങ്കുകളുടെ പ്രവൃത്തി സമയത്തില്‍ മാറ്റം വരാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക