ബഹുനില കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവതി പതിച്ചത് ഒന്നാം നിലയിലെ റൂഫില്‍. ഇൻഡോറിലെ വിജയ് നഗർ ഏരിയയിലായിരുന്നു സംഭവം.
ഉഗ്ര ശബ്ദത്തോടെയാണ് ഇവർ റൂഫില്‍ പതിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഇവർ അവരെ ആശുപത്രിയില്‍ എത്തിച്ചു. പരിക്കുകള്‍ ഗുരുതരമെന്നാണ് വിവരം. അതേസമയം ആത്മഹത്യ ശ്രമമെന്ന് പറയുന്നുണ്ടെങ്കിലും ഇനിയും ഇക്കാര്യം സ്ഥിരീകരിക്കേണ്ടതുണ്ട്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഗോള്‍ഡൻ ഗേറ്റിന് സമീപമുണ്ടായിരുന്ന ഫ്ലോർ മില്‍ കെട്ടിടത്തിലാണ് സംഭവം. കെട്ടിടത്തിൻ്റ ടെറസില്‍ നിന്ന് ചാടിയെന്ന് കരുതുന്ന യുവതി ഫ്ലോർ മില്‍ പ്രവർത്തിക്കുന്ന ആദ്യ നിലയിലെ റൂഫിലാണ് പതിച്ചത്. വളരെ പണിപ്പെട്ടാണ് ഇവരെ റൂഫില്‍ നിന്നെടുത്ത് നാട്ടുകാർ ആശുപത്രിയിലെത്തിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇതിന് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക














