ഇന്ന് നിയമസഭയില്‍ സ്പീക്കറുടെ ഡയസിന് മുന്നില്‍ പ്രതിഷേധിച്ച പ്രതിപക്ഷാംഗങ്ങള്‍ക്ക് നേരെ നടന്നടുത്ത മന്ത്രി വി. ശിവൻകുട്ടിയെ തടഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയില്‍ രാവിലെ 10.30ഓടെ ചോദ്യോത്തര വേളയിലായിരുന്നു സംഭവം. ചോദ്യോത്തര വേളയില്‍ സഭയില്‍ പ്രതിഷേധം കനക്കവെ മുഖ്യമന്ത്രിക്ക് കാവല്‍ എന്നോണം ശിവൻകുട്ടി അദ്ദേഹത്തിന്‍റെ അടുത്ത് നിലയുറപ്പിച്ചു.

പെട്ടെന്ന് പ്രതിപക്ഷത്തിന്‍റെ നേർക്ക് നടന്നടുക്കാൻ ശ്രമിച്ച ശിവൻകുട്ടിയെ പ്രസംഗം വായിക്കുന്നതിനിടയില്‍തന്നെ മുഖ്യമന്ത്രി കൈകൊണ്ടു തടഞ്ഞു.മുഖ്യമന്ത്രി കൈയില്‍പിടിച്ച്‌ അരുതെന്ന് സൂചന നല്‍കിയതോടെ ഒന്നും മിണ്ടാതെ ശിവൻകുട്ടി സീറ്റിലേക്ക് മടങ്ങി. ഉമ്മൻ ചാണ്ടി സർക്കാറിന്‍റെ കാലത്ത് കെ.എം. മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുന്നതിന്‍റെ ഭാഗമായി നടന്ന കൈയാങ്കളിക്കേസില്‍ പ്രതിയാണ് ശിവൻകുട്ടി. 2015 മാർച്ച്‌ 13നാണ് കൈയാങ്കളിയുണ്ടായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം ഈ രംഗങ്ങൾ ട്രോൾ ആക്കി യുഡിഎഫ് കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. വിദ്യാഭ്യാസ മന്ത്രിയെ രൂക്ഷമായി പരിഹസിക്കുന്നതാണ് ട്രോൾ വീഡിയോകൾ. സിനിമ സീനുകളും, ഡയലോഗുകളും, ബാക്ക്ഗ്രൗണ്ട് സ്കോറും കയറ്റിയാണ് വിദ്യാഭ്യാസ മന്ത്രിയുടെ വീഡിയോ ട്രോൾ രൂപത്തിൽ യുഡിഎഫ് ഇറക്കിയിരിക്കുന്നത്. വീഡിയോ ദൃശ്യങ്ങൾ ചുവടെ കാണാം👇

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക