പി.വി. അൻവറിനു പിന്തുണയുമായി സിപിഎം പാലമേല്‍ ബ്രാഞ്ച് സമ്മേളനം. അൻവർ യഥാർഥ കമ്യൂണിസ്റ്റ് പോരാളിയാണെന്നു പറഞ്ഞ ബ്രാഞ്ച് സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനുമെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയർന്നത്. ഞായറാഴ്ച നടന്ന സിപിഎം പാലമേല്‍ ടൗണ്‍ ബ്രാഞ്ച് സമ്മേളനമാണ് അൻവറിനെ പിന്തുണച്ചത്.

മുഖ്യമന്ത്രിയെയും ആഭ്യന്തര വകുപ്പിനെയും തിരുത്താൻ ഒരു പി.വി.അൻവർ ഉണ്ടാകേണ്ടി വന്നത് വലിയ ഗതികേടാണെന്നും അൻവറാണ് യഥാർഥ കമ്യൂണിസ്റ്റ് പോരാളിയെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.മന്ത്രിമാരായ പി.പ്രസാദ്, സജി ചെറിയാൻ എന്നിവർക്കെതിരെയും കടുത്ത വിമർശനങ്ങളാണ് ബ്രാഞ്ച് സമ്മേളനത്തിലുണ്ടായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക