സ്വയം വിവാഹം കഴിച്ചതോടെ വൈറലായ ടിക് ടോക് താരം കുബ്ര അയ്കുത് ബാല്‍ക്കണിയില്‍ നിന്നും വീണ് മരിച്ചു. 26 കാരിയായ താരം തുർക്കിയിലെ തന്റെ അപ്പാർട്ട് മെന്റ് കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്നും വീണാണ് മരിച്ചത്.
ഇസ്താംബൂളിലെ സുല്‍ത്താൻബെയ്‌ലി ജില്ലയില്‍ സെപ്റ്റംബർ 23-നാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.മൃതദേഹത്തിന് അരികെ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായും തുർക്കി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തില്‍ പൊലീസ് കോസെടുത്ത് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
“ഞാൻ എൻ്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ജീവനൊടുക്കിയത്. കാരണം എനിക്ക് ഇനി ജീവിക്കാൻ ആഗ്രഹമില്ല. എൻ്റെ ജീവിതത്തില്‍ ഞാൻ എല്ലാവരോടും നല്ലവളായിരുന്നു, പക്ഷേ എനിക്ക് എന്നോട് തന്നെ നല്ലവളായിരിക്കാൻ കഴിഞ്ഞില്ല. ഒരു നല്ല മനുഷ്യനായി ജീവിക്കാൻ എനിക്ക് കഴിഞ്ഞില്ല. ജീവിതത്തില്‍ സ്വാർത്ഥത പുലർത്തുക. അങ്ങനെയെങ്കില്‍ നിങ്ങള്‍ സന്തോഷവാനായിരിക്കും.”- എന്നായിരുന്നു ആത്മഹത്യ കുറിപ്പില്‍ എഴുതിയിരുന്നത്.മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്നെ അയ്കുത് തൻ്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. അതില്‍, തന്റെ ശരീര ഭാരം വർധിക്കുന്നില്ലെന്നാണ് താരം എഴുതിയിരുന്നത്.
‘ഞാൻ എൻ്റെ ഊർജ്ജം ശേഖരിച്ചു, പക്ഷേ എനിക്ക് ശരീരഭാരം കൂട്ടാൻ കഴിയില്ല. ദിവസവും എന്റെ ഒരു കിലോഗ്രാം കുറയുകയാണ്. എന്തുചെയ്യണമെന്ന് എനിക്കറിയില്ല, എനിക്ക് അടിയന്തിരമായി ശരീരഭാരം വർദ്ധിപ്പിക്കേണ്ടതുണ്ടെന്നായിരുന്നു താരം കുറിച്ചിരുന്നത്.ടിക് ടോക്കില്‍ പത്തുലക്ഷത്തിലേറെ ഫോളോവേഴ്സും ഇന്‍സ്റ്റാഗ്രാമില്‍ രണ്ട് ലക്ഷത്തിലേറെ ഫോളോവേഴ്സും കുബ്ര അയ്കുതിനുണ്ട്.

















