സംസ്ഥാനത്ത് ഇന്ന് ഗ്രാമിന് 60 രൂപ വർദ്ധിച്ച്‌ 7060 രൂപയും, പവന് 480 രൂപ വർദ്ധിച്ച്‌ 5,6480 രൂപയുമായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിന്റെ വില 5840 രൂപയായി. കൂടാതെ 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 77.5 ലക്ഷം രൂപയ്ക്ക് അടുത്തായി.

അന്താരാഷ്ട്ര സ്വർണ്ണവില ഡോളറിലാണ്. ഡോളറുമായി ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.54 ആണ്. പശ്ചിമേഷ്യയില്‍ ആക്രമണം രൂക്ഷമായതിനെ തുടർന്നാണ് വില ക്രമാതീതമായി വർദ്ധിക്കുന്നത്. യുദ്ധ ആശങ്കകള്‍ വർദ്ധിക്കുമ്ബോള്‍ സ്വർണത്തില്‍ വൻ നിക്ഷേപങ്ങള്‍ കൂടും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉടൻ ഒരു വെടിനിർത്തല്‍ ഉണ്ടായില്ലെങ്കില്‍ വിലവർധനവ് തുടരും. മാത്രമല്ല, വരുംദിവസങ്ങളില്‍ തന്നെ അന്താരാഷ്ട്ര സ്വർണ്ണവില 2700 കടക്കാനുള്ള സാധ്യതകളും ഉണ്ട്. ആഭരണപ്രേമികൾക്ക് നികുതിയും പണിക്കൂലിയും കൂടി ചേർക്കുമ്പോൾ വിപണി വിലയേക്കാൾ 10 മുതൽ 15 ശതമാനം വരെ വർദ്ധിച്ച വിലയാണ് നൽകേണ്ടി വരിക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക