ഇൻസ്റ്റഗ്രാമിലൂടെ മുത്തലാഖ് ചൊല്ലി ദുബായ് ഭരണാധികാരി മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂമിന്റെ മകള്‍ ഷെയ്ഖ മഹ്റ അല്‍ മക്തൂം വിവാഹബന്ധം വേർപെടുത്തിയത് വലിയ വാർത്തയായിരുന്നു. കഴിഞ്ഞ വര്‍ഷം മേയിലാണ് ഷെയ്ഖ് മഹ്റ എമിറാത്തി വ്യവസായിയായ ഷെയ്ഖ് മന ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ബിന്‍ മന അല്‍ മക്തൂമിനെ വിവാഹം കഴിച്ചത്. ഈ വർഷം ജൂലൈയിലായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ പരസ്യമായി വിവാഹ ബന്ധം വേർപെടുത്തിയത്.

ഇപ്പോഴിതാ, ഡിവോഴ്സ് എന്ന പേരില്‍ പുതിയ പെർഫ്യൂം പുറത്തിറക്കിയിരിക്കുകയാണ് ഷെയ്ഖ മഹ്റ. വിവാഹ മോചിതയായി ആഴ്ചകള്‍ പിന്നിടുമ്ബോഴാണ് 30 കാരിയായ മഹ്റ പുതിയ പെർഫ്യൂം പുറത്തിറക്കിയത്. തന്റെ തന്നെ ബ്രാൻഡായ എം1നു കീഴിലാണ് പുതിയ ഉത്പന്നവും പുറത്തിറക്കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇൻസ്റ്റഗ്രാമിലൂടെയാണ് പുതിയ ഉത്പന്നം പുറത്തിറക്കിയ വിവരം രാജകുമാരി അറിയിച്ചത്. മനോഹരമായ രീതിയിലാണ് പുതിയ ഉത്പന്നത്തിന്റെ കുപ്പി ഡിസൈൻ ചെയ്തിരിക്കുന്നത്. കറുത്ത നിറത്തിലുള്ള പെര്‍ഫ്യൂം കുപ്പിയില്‍ ഡിവോഴ്‌സ് എന്നെഴുതിയിട്ടുണ്ട്. പുതിയ പെർഫ്യൂം അധികം വൈകാതെ വിപണിയില്‍ എത്തുമെന്നും മഹ്‌റ അറിയിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക