ബന്തിയോട് സ്വകാര്യ ആശുപത്രിയിലെ നഴ്‌സിംഗ് ട്രെയിനി സ്മൃതിയുടെ മരണം ആത്മഹത്യയെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. യുവതി ജീവനൊടുക്കില്ലെന്നും ദുരൂഹതയുണ്ടെന്നും ആരോപിച്ചാണ് അച്ഛന്‍ കോമളരാജനും സഹോദരി ശ്രുതിയും രംഗത്ത് വന്നത്.

കൊല്ലം തെന്മല ഉരുക്കുളം സ്വദേശിനി എസ്‌കെ സ്മൃതി (20)യെ തിങ്കളാഴ്ചയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ആശുപത്രിയില്‍ എത്തിയ രോഗിക്ക് സ്മൃതി മരുന്ന് മാറി നല്‍കിയെന്ന് ആരോപണമുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഡോക്ടര്‍ ചോദിച്ചതിന്റെ വിഷമത്തിലായിരുന്നു യുവതിയെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബന്ധുക്കള്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചതിനാലാണ് മൃതദേഹം വിശദ പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. കുമ്ബള പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യുവതി ജീവനൊടുക്കാനുണ്ടായ കാരണം സംബന്ധിച്ച്‌ വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു..

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക