സ്വവര്‍ഗാനുരാഗത്തില്‍ നിന്നു പിന്മാറിയ ആലപ്പുഴ സ്വദേശിനിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കട്ടപ്പന സ്വദേശിനിക്കെതിരെ കേസെടുത്തത് തെളിവുകള്‍ വിശകലനം ചെയ്ത്. ആലപ്പുഴയിലെ 42 വയസ്സുകാരിയുടെ പരാതിയിലാണ് നടപടി. പരാതിക്കാരിയുടെ ഭര്‍ത്താവ് ആറു വര്‍ഷം മുന്‍പ് മരിച്ചു. സമൂഹമാധ്യമത്തിലൂടെയാണ് കട്ടപ്പനയിലെ 44 വയസ്സുകാരിയുമായി പിന്നീട് സൗഹൃദത്തിലായത്. പിന്നീടതു സ്വവര്‍ഗാനുരാഗത്തിലേക്കു വഴിമാറി.
ആലപ്പുഴക്കാരി ബന്ധത്തില്‍നിന്ന് പിന്മാറിയതോടെ പ്രകോപിതയായ കട്ടപ്പനക്കാരി ഞായറാഴ്ച ആലപ്പുഴയിലെ വീട്ടിലെത്തി ബഹളമുണ്ടാക്കി. ഈ വഴക്കാണ് കേസിന് വഴിമാറുന്നത്. തന്നോടൊപ്പം വന്നില്ലെങ്കില്‍ ഫോണിലുള്ള നഗ്‌ന ചിത്രം പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തുകയും യുവതിയുടെ ചില ബന്ധുക്കള്‍ക്കു ചിത്രങ്ങള്‍ അയയ്ക്കുകയുമായിരുന്നു. ഇതോടെ യുവതി ഞായറാഴ്ച രാത്രി ആത്മഹത്യ ശ്രമം നടത്തി.
പുന്നപ്ര പൊലീസെത്തി കതക് ചവിട്ടിത്തുറന്നാണു യുവതിയെ രക്ഷിച്ചത്. ബന്ധുക്കള്‍ കാര്യങ്ങള്‍ പോലീസിനോട് വിശദീകരിച്ചു. ഇതിനു പിന്നാലെ ചോദ്യം ചെയ്തപ്പോഴാണു സംഭവത്തിന്റെ ചുരുളഴിഞ്ഞത്. ഇരുവരും മുന്‍പ് ഒരുമിച്ചു താമസിച്ചിട്ടുണ്ടെന്നും സാമ്ബത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. കട്ടപ്പനക്കാരിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങി.