ഷൂട്ടിങ് തിരക്കുകള്‍ക്കിടയില്‍ സമയം ലഭിക്കുമ്ബോഴെല്ലാം മകളുടെ അടുത്തേക്കാണ് നടി പ്രിയങ്ക ചോപ്ര ഓടിയെത്താറുള്ളത്. അടുത്തിടെ ഹോളിവുഡ് ചിത്രങ്ങളായ ഹെഡ്സ് ഓഫ് സ്റ്റേറ്റ്, ദ ബ്ലഫ് എന്നിവയുടെ തിരക്കിലായിരുന്നു പ്രിയങ്ക. ഓസ്ട്രേലിയയിലും ഫ്രാൻസിലുമായിട്ടായിരുന്നു ഷൂട്ടിങ്. അവിടെ നിന്നുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം പ്രിയങ്ക ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ ഫ്രാൻസില്‍ നിന്നുള്ള അവധിക്കാല ചിത്രങ്ങള്‍ ആരാധകർക്കായി പോസ്റ്റ് ചെയ്തിരിക്കുകയാണ് പ്രിയങ്ക. ഭർത്താവ് നിക്ക് ജൊനാസിനും മകള്‍ മാല്‍തിക്കുമൊപ്പം കടലില്‍ ഉല്ലാസ നൗകയിലുള്ള ചിത്രങ്ങളാണ് പ്രിയങ്ക പോസ്റ്റ് ചെയ്തത്. തന്റെ ജീവിതത്തിലെ സ്നേഹം നിറഞ്ഞവർക്കൊപ്പമുള്ള ഒരു ഇടവേള എന്ന കുറിപ്പോടെയാണ് പ്രിയങ്ക ചിത്രങ്ങള്‍ പങ്കുവെച്ചത്.











