ഭാര്യയോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ വിലയേറിയ വസ്തുക്കള്‍ ഭര്‍ത്താക്കന്മാര്‍ സമ്മാനമായി വാങ്ങി നല്‍കുന്നത് പതിവുള്ള കാര്യമാണ്. എന്നാല്‍, ഭര്‍ത്താവ് തനിക്കായി വാങ്ങി നല്‍കിയ വിലയേറിയ സമ്മാനത്തെക്കുറിച്ച്‌ വെളിപ്പെടുത്തിയിരിക്കുകയാണ് സൗദി എന്ന യുവതി. ബിക്കിനി ധരിച്ച്‌ കടല്‍ത്തീരത്ത് സ്വകാര്യമായി നടക്കുന്നതിന് ഭര്‍ത്താവ് തനിക്ക് 418 കോടി രൂപയുടെ സ്വകാര്യ ദ്വീപ് വാങ്ങി നല്‍കിയെന്നാണ് സൗദിയുടെ വെളിപ്പെടുത്തല്‍.

ദുബായില്‍ താമസിക്കുന്ന ബ്രിട്ടീഷ് സ്വദേശിയായ സൗദി അല്‍ നദക് എന്ന യുവതിയാണ് ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയത് . യുവതിയുടെ വെളിപ്പെടുത്തലില്‍ ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ ലോകം. മൂന്ന് വര്‍ഷം മുമ്ബായിരുന്നു ഇരുവരുടെയും വിവാഹം. 26കാരിയായ നദക് ദ്വീപിന്റെ വീഡിയോ സാമൂഹികമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഈ വീഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് പേരാണ് കണ്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ സ്വകാര്യ ദ്വീപ് തന്റെ ഭര്‍ത്താവിന്റെ ഏറ്റവും മികച്ച നിക്ഷേപങ്ങളിലൊന്നാണെന്ന് വീഡിയോ പങ്കുവെച്ചുകൊണ്ട് സൗദി പറഞ്ഞു. സൗദി തന്റെ ഭര്‍ത്താവ് ജമാല്‍ അല്‍ നദക്കിനൊപ്പം നില്‍ക്കുന്ന ദൃശ്യങ്ങളോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ഇതിന് ശേഷം ജമാല്‍ ഒരു വിമാനത്തിലിരിക്കുന്നതും തുടര്‍ന്ന് ഏഷ്യയിലുള്ള സ്വകാര്യ ദ്വീപിലേക്ക് പറക്കുന്നതുമാണ് വീഡിയോയിലുള്ളത്. ദുബായില്‍ പഠിക്കുന്ന സമയത്താണ് സൗദിയും ജമാലും തമ്മില്‍ പരിചയത്തിലാകുന്നത്.

”ഞാൻ ബിക്കിനി ധരിക്കാന്‍ ആഗ്രഹിച്ചു, അതിനാല്‍ എന്റെ കോടീശ്വരനായ ഭര്‍ത്താവ് എനിക്കൊരു ദ്വീപ് തന്നെ വാങ്ങി നല്‍കി” എന്നും വീഡിയോയില്‍ യുവതി പറയുന്നു.”സ്വകാര്യ ദ്വീപ് വാങ്ങുന്നതിനായി കുറച്ചു കാലമായി ശ്രമങ്ങള്‍ നടത്തി വരികയായിരുന്നു. ബീച്ചില്‍ താൻ സുരക്ഷിതയായിരിക്കണമെന്ന് എന്റെ ഭര്‍ത്താവ് ആഗ്രഹിക്കുന്നു. അതിനാലാണ് അദ്ദേഹം ഒരു ദ്വീപ് തന്നെ വാങ്ങിയത്,” ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സൗദി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക