കക്കാടംപൊയില്‍ റോഡില്‍ വീണ്ടും അപകടമരണം. കക്കാടംപൊയിലില്‍ നിന്നു മലയിറങ്ങി വന്ന കാര്‍ ആനക്കല്ലുംപാറ ജംക്ഷനു സമീപം നിയന്ത്രണം വിട്ടു മറിഞ്ഞാണ് അപകടം. കൊടുവള്ളി മുക്കിലങ്ങാടി കുന്നത്ത് പറമ്ബ് ഷുക്കൂറിന്റെയും സലീനയുടെയും മകള്‍ ഫാത്തിമ മഖ്ബൂല (21) ആണു മരിച്ചത്. സഹോദരി: ശിഫ.
സ്ഥിരം അപകടമേഖലയാണ് ഇത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു അപകടം. കാര്‍ ഓടിച്ചിരുന്ന ഓമശ്ശേരി തറോല്‍ മുഹസിന്‍ (23) മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കലുങ്കില്‍ ഇടിച്ചു തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പെട്ടവരെ പുറത്തെടുത്തത്. പരുക്കേറ്റവരെ അരീക്കോട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവതിയെ രക്ഷിക്കാനായില്ല.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















