2024 ഓഗസ്റ്റ് 15 ന് ഇന്ത്യ 78ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ ഒരുങ്ങുകയാണ്. 200 വർഷത്തെ ബ്രിട്ടീഷ് ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് 1947 ഓഗസ്റ്റ് 15 നാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത്. ഇനി നമ്മുടെ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് അധികം ആർക്കും അറിയാത്ത ചില വസ്തുതകള്‍ ഇവിടെ പരിശോധിക്കാം

1. 1947 ഓഗസ്റ്റ് 15 ന് രാജ്യം ആദ്യത്തെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്ബോള്‍ മഹാത്മാഗാന്ധി അതില്‍ പങ്കെടുത്തിരുന്നില്ല. കാരണം ബംഗാളില്‍ നടന്ന ഹിന്ദു-മുസ്ലിം കലാപങ്ങള്‍ അവസാനിപ്പിക്കായി മഹാത്മാഗാന്ധി അന്ന് ഒരു നിരാഹാര സമരത്തില്‍ പങ്കെടുക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2. ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും ഗാന്ധിയനുമായ പിംഗലി വെങ്കയ്യ ആണ് ഇന്ത്യയുടെ ദേശീയ പതാക രൂപകല്‍പ്പന ചെയ്തത്. മച്ചിലിപട്ടണത്ത് നിന്നുള്ള ഒരു കർഷകനായിരുന്നു അദ്ദേഹം.

3. സ്വാതന്ത്ര്യം ലഭിച്ച്‌ മൂന്ന് വർഷത്തിന് ശേഷമാണ് ഇന്ത്യയുടെ ദേശീയ ഗാനം അംഗീകരിക്കപ്പെടുന്നത് എന്നതും മറ്റൊരു വസ്തുതയാണ്. അതായത് സ്വാതന്ത്ര്യം ലഭിക്കുമ്ബോള്‍ ഇന്ത്യക്ക് സ്വന്തമായി ഒരു ദേശീയ ഗാനം ഉണ്ടായിരുന്നില്ല. 1911 ല്‍ രബീന്ദ്രനാഥ ടാഗോര്‍ രചിച്ച ‘ജനഗണമന’ ഔദ്യോഗികമായി അംഗീകരിച്ചതും ഇന്ത്യയുടെ ദേശീയഗാനമായി തെരഞ്ഞെടുത്തതും 1950 ജനുവരി 24-നായിരുന്നു .

4. ഇന്ത്യയുടെ സ്വാതന്ത്ര്യം പ്രഖ്യാപിക്കാൻ ഓഗസ്റ്റ് 15 എന്ന തീയതി തിരഞ്ഞെടുത്തത് അവസാനത്തെ വൈസ്രോയിയും രാജ്യത്തിൻ്റെ ആദ്യത്തെ ഗവർണർ ജനറലുമായ മൗണ്ട് ബാറ്റണ്‍ പ്രഭുവാണ്.

5. പാകിസ്താന്‍ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത് ഓഗസ്റ്റ് 14 ന് ആണ്. ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന് ഒരു ദിവസം മുമ്ബാണ് പാകിസ്ഥാൻ തങ്ങളുടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചുവരുന്നത്. രണ്ട് രാജ്യങ്ങളും ഒരേ ദിവസമാണ് സ്വാതന്ത്ര്യം നേടിയതെങ്കിലും ഇരുവരുടെയും ആഘോഷചടങ്ങുകളില്‍ മൗണ്ട് ബാറ്റണ്‍ പ്രഭുവിന് പങ്കെടുക്കുന്നതിനായാണ് ഇങ്ങനെ തീരുമാനിച്ചത്. ഇന്ത്യയുടെ അവസാനത്തെ ബ്രിട്ടീഷ് ഗവർണർ ജനറലായിരുന്നു മൗണ്ട് ബാറ്റണ്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക