ഒരു തോളിൽ കയ്യിട്ട് രജനീകാന്ത് മറുതോളിൽ കയ്യിട്ട് അമിതാബ് ബച്ചനും; ഫഹദ് ഫാസിലിന്റെ പിറന്നാൾ ദിനത്തിൽ ലൈക്ക പ്രൊഡക്ഷൻസ് പങ്കുവെച്ച ചിത്രം വൈറൽ.
മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിലിന്റെ 42-ാം ജന്മദിനമായിരുന്നു ഇന്നലെ. നടിയും ജീവിതപങ്കാളിയുമായ നസ്രിയയടക്കം നിരവധി പേരാണ് ഫഹദിന് ആശംസകള്‍ നേർന്ന് കുറിപ്പുകള്‍ പങ്കുവച്ചത് .അക്കൂട്ടത്തില്‍ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് പങ്കുവച്ച ചിത്രവും കുറിപ്പുമാണ് ശ്രദ്ധ നേടുന്നത്.
രജനീകാന്ത്, അമിതാഭ് ബച്ചൻ എന്നിവർക്കൊപ്പം ഫഹദ് നില്‍ക്കുന്ന ഒരു ചിത്രമാണ് ലൈക്ക പ്രൊഡക്ഷൻ പുറത്തുവിട്ടിരിക്കുന്നത്. ഫഹദിന്റെ തോളില്‍ കയ്യിട്ട് നില്‍ക്കുകയാണ് തലൈവരും ബിഗ് ബിയും. മൂവരും ഒന്നിച്ച് അഭിനയിക്കുന്ന വേട്ടയ്യൻ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ളതാണ് ഈ മനോഹരമായ ചിത്രം.
“ഇന്ത്യൻ സിനിമയുടെ രണ്ട് നെടുംതൂണുകളായ സൂപ്പർസ്റ്റാർ രജനികാന്തിനും ഷഹൻഷാ അമിതാഭ് ബച്ചനുമൊപ്പം ഞങ്ങളുടെ ബർത്ത്ഡേ ബോയ് ഫഹദ് ഫാസില്‍,” എന്നാണ് ലൈക്ക പ്രൊഡക്ഷൻസ് കുറിച്ചത്.ഫഹദിന്റെ തോളിൽ കൈവച്ച് നില്‍ക്കുന്ന തലൈവരെയും ബിഗ് ബിയെയുമാണ് ചിത്രത്തില്‍ കാണാനാവുക.