മാവേലിക്കര ഭദ്രാസനത്തിന് കീഴിലുള്ള മുതുപിലാക്കാട് സെന്‍റ് തോമസ് മലങ്കര കത്തോലിക്ക ദേവാലയത്തില്‍ ഞായറാഴ്ചകളില്‍ വിശുദ്ധ കുർബാനയോടനുബന്ധിച്ച്‌ മുഴക്കുന്ന ദേവാലയമണിക്ക് വിലക്ക് ഏർപ്പെടുത്തിയ പോലീസ് ഉത്തരവിനെതിരേ പ്രതിഷേധം ശക്തമാവുന്നു. ശാസ്താംകോട്ട ഡിവൈഎസ്പി നല്‍കിയ ഉത്തരവ് പ്രതിഷേധാർഹമാണെന്നും അടിയന്തരമായി ഉത്തരവ് പിൻവലിക്കണമെന്നും എംസിഎ സഭാതല സമിതി ആവശ്യപ്പെട്ടു. ഉത്തരവ് ഇന്ത്യൻ ഭരണഘടന ഉറപ്പു നല്‍കുന്ന ആരാധനാ സ്വാതന്ത്ര്യത്തിന് എതിരാണെന്നും പ്രസ്തുത ഉത്തരവ് പിൻവലിക്കാത്ത പക്ഷം നിയമനടപടിക്കൊപ്പം പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും എം സി എ സഭാ തല സമിതി യോഗം വ്യക്തമാക്കി.

ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് യോഗം ഉദ്‌ഘാടനം ചെയ്തു. എംസിഎ സഭാതല പ്രസിഡന്‍റ് അഡ്വ. ഏബ്രഹാം പട്യാനി അധ്യക്ഷത വഹിച്ചു. ഭദ്രാസന പ്രോക്യുറേറ്റർ ഫാ. റോബർട്ട് പാലവിളയില്‍, ഫാ. മാത്യുസ് കുഴിവിള, ഫാ. സില്‍വസ്റ്റർ തെക്കടത്ത്, ധർമ്മരാജ് മാർത്താണ്ഡം, അഡ്വ. അനില്‍ ബാബു, ജോർജുകുട്ടി പുത്തൂർ, സഞ്ജീവ് മാരൂർ, പി.ജെ. ആന്‍റണി, കുര്യൻ ചാക്കോ കോട്ടപ്പുറം, കോശി പാറതുണ്ടില്‍, വില്യംസ് മത്തായി എന്നിവർ പ്രസംഗിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക