എരഞ്ഞിപ്പാലം മലബാർ ഹോസ്പിറ്റലില്‍ കോഴിക്കോട് സ്വദേശിനിയുടെ അണ്ഡാശയത്തില്‍ നിന്നും ഏഴരക്കിലോയോളം ഭാരം വരുന്ന മുഴ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തു.പ്രശസ്ത ഗൈനക്കോളജിസ്റ്റുകളായ ഡോ. സൂരജ് ഡോ. സംഗീത എന്നിവരുടെ നേതൃത്വത്തില്‍, അനസ്തേഷ്യ വിഭാഗത്തിന്റെ സഹായത്തോടെയാണ് അതീവ സങ്കീർണ്ണമായ ഈ ശസ്ത്രക്രിയ പൂർത്തിയാക്കിയത്.

രണ്ട് ദിവസമായി വയർ വീർത്തു വരിക, ശ്വാസംമുട്ടല്‍ അനുഭവപ്പെടുക തുടങ്ങിയ ശാരീരിക അസ്വസ്ഥതകളോടെയാണ് രോഗി ആശുപത്രിയില്‍ ചികിത്സ തേടിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ള രോഗിയായതിനാല്‍ ഈ ശസ്ത്രക്രിയ ഏറെ അപകടസാധ്യത നിറഞ്ഞതായിരുന്നു (High Risk). ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി സുഖം പ്രാപിച്ചു വരുന്നതായി മലബാർ ഹോസ്പിറ്റല്‍ അധികൃതർ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക