ഡല്‍ഹിയില്‍ മൂന്ന് മണിക്കൂർ ജോലി ചെയ്ത ശേഷം ശുചിമുറി ഉപയോഗിക്കാൻ അനുവാദം ചോദിച്ച അർബൻ കമ്പനി വനിതാ ജീവനക്കാരിയോട് കസ്റ്റമർ കാട്ടിയ ക്രൂരത ചര്‍ച്ചയാകുന്നു.മൂന്ന് മണിക്കൂറോളം വീട്ടില്‍ വിയർപ്പൊഴുക്കി പണിയെടുത്ത ശേഷം ശുചിമുറി ഉപയോഗിക്കാൻ അനുവാദം ചോദിച്ച ജീവനക്കാരിക്ക് അത് നിഷേധിക്കുക മാത്രമല്ല, കസ്റ്റമർ ആപ്പില്‍ നല്‍കിയ വണ്‍-സ്റ്റാർ റേറ്റിങ് കാരണം ജീവനക്കാരിയുടെ അഞ്ച് ദിവസത്തെ കൂലിയാണ് ഇല്ലാതായത്.

ഡല്‍ഹിയിലെ ഒരു വീട്ടില്‍ വച്ചാണ് സംഭവം. എക്സില്‍ പങ്കുവച്ച ക്ലിപ്പ് പ്രകാരം മൂന്ന് മണിക്കൂർ ജോലി പൂർത്തിയാക്കിയ ശേഷം അർബൻ കമ്പനി ജീവനക്കാരി ഉടമയുടെ ശുചി മുറി ഉപയോഗിക്കാൻ അനുമതി ചോദിച്ചു. എന്നാല്‍ ഉടമ ആവശ്യം നിരസിക്കുകയും പകരം സെക്യൂരിറ്റി ഗാർഡിന്റെ വാഷ്‌റൂം ഉപയോഗിക്കാൻ നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ന്ന് അവര്‍ക്ക് വണ്‍ സ്റ്റാര്‍ റേറ്റിങ്ങും നല്‍കി. മോശം റേറ്റിങ് കാരണം അഞ്ച് ദിവസത്തേക്ക് പ്ലാറ്റ്‌ഫോമിലൂടെ ജോലി സ്വീകരിക്കുന്നതില്‍ നിന്ന് തൊഴിലാളിയെ തടഞ്ഞുവെന്നും പോസ്റ്റില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വൈറലായ വീഡിയോയില്‍, മറ്റൊരു അർബൻ കമ്പനി ജീവനക്കാരി സംഭവത്തില്‍ ദേഷ്യവും നിരാശയും പ്രകടിപ്പിച്ചു, കഴിഞ്ഞ ആറ് വർഷമായി നൂറുകണക്കിന് വീടുകളില്‍ ജോലി ചെയ്തിട്ടും ഇത്തരമൊരു പെരുമാറ്റം ഒരിക്കലും നേരിടേണ്ടി വന്നിട്ടില്ലെന്ന് അവർ പറഞ്ഞു. “ആരെങ്കിലും നിങ്ങളുടെ വീട്ടില്‍ ജോലിക്ക് വന്നാല്‍, കുറഞ്ഞത് നിങ്ങളുടെ വാഷ്‌റൂം ഉപയോഗിക്കാൻ അവരെ അനുവദിക്കൂ,” അവർ പറഞ്ഞു. വലിയ വീടുകളിലും സ്വാധീനമുള്ള ക്ലയന്റുകളുമായും ജോലി ചെയ്തിട്ടുണ്ടെങ്കിലും ഒരിക്കലും ഒരു ശുചിമുറിയില്‍ പ്രവേശനം നിഷേധിക്കപ്പെട്ടിട്ടില്ലെന്ന് സർവീസ് പ്രൊഫഷണല്‍ പറഞ്ഞു.

വീഡിയോ വൈറലായതോടെ എക്സ് പ്ലാറ്റ്‌ഫോം രണ്ട് ചേരിയായി തിരിഞ്ഞു. വീട്ടില്‍ വന്ന് പണിയെടുക്കുന്ന ഏതൊരു വ്യക്തിക്കും അടിസ്ഥാനപരമായ മാന്യതയും ശുചിമുറി സൗകര്യവും നല്‍കണമെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍, സ്വകാര്യ ശുചിമുറി ആർക്ക് നല്‍കണം എന്നത് വീട്ടുടമസ്ഥന്റെ വ്യക്തിപരമായ തീരുമാനമാണെന്ന് മറുവിഭാഗം വാദിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക